കു­​സാ­​റ്റ് ദു​ര­​ന്തം: പ്രി​ന്‍­​സി­​പ്പ­​ലി­​നും അ­​ധ്യാ­​പ­​ക​ര്‍­​ക്കു­​മെ­​തി­​രേ മ­​നഃ­​പൂ​ര്‍­​വ­​മ​ല്ലാ­​ത്ത ന­​ര­​ഹ­​ത്യാ­​ക്കു­​റ്റ­​ത്തി­​ന് കേ­​സെ­​ടു­​ത്തു
കു­​സാ­​റ്റ് ദു​ര­​ന്തം: പ്രി​ന്‍­​സി­​പ്പ­​ലി­​നും അ­​ധ്യാ­​പ­​ക​ര്‍­​ക്കു­​മെ­​തി­​രേ മ­​നഃ­​പൂ​ര്‍­​വ­​മ​ല്ലാ­​ത്ത ന­​ര­​ഹ­​ത്യാ­​ക്കു­​റ്റ­​ത്തി­​ന് കേ­​സെ­​ടു­​ത്തു
Sunday, January 7, 2024 10:24 AM IST
കൊ​ച്ചി: കു­​സാ­​റ്റി​ല്‍ ടെ­​ക്ഫെ­​സ്റ്റി­​നി­​ടെ­​യു​ണ്ടാ­​യ തി­​ക്കി­​ലും തി­​ര­​ക്കി­​ലും പെ­​ട്ട് നാ­​ലു­​പേ​ര്‍ മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ പ്രി​ന്‍­​സി­​പ്പ­​ലി­​നും അ­​ധ്യാ­​പ­​ക​ര്‍­​ക്കു­​മെ­​തി­​രേ കേ­​സെ­​ടു­​ത്ത് പോ­​ലീ​സ്. എ​ന്‍­​ജി­​നി­​യ­​റിം­​ഗ് കോ​ള­​ജ് പ്രി​ന്‍­​സി­​പ്പ​ല്‍ ഡോ.​ദീ​പ­​ക് കു­​മാ​ര്‍ സാ​ഹു, ടെ­​ക്‌­​ഫെ­​സ്‌­​റ്റി​ന്‍റെ ക​ണ്‍­​വീ­​ന​ര്‍ ഡോ.​ഗി­​രീ­​ഷ് കു­​മാ­​ര​ന്‍ ത​മ്പി, ഡോ. ​എം.​ബി­​ജു എ­​ന്നി­​വ​ര്‍­​ക്കെ­​തി­​രേ­​യാ​ണ് മ­​നഃ­​പൂ​ര്‍­​വ­​മ​ല്ലാ­​ത്ത ന­​ര­​ഹ​ത്യാ വ­​കു­​പ്പ് പ്ര­​കാ­​രം കേ­​സെ­​ടു­​ത്ത​ത്.

ഇ­​ത്ര­​യും വ​ലി­​യ പ­​രി­​പാ­​ടി സം­​ഘ­​ടി­​പ്പി­​ക്കു­​മ്പോ​ള്‍ ന­​ട­​ത്തേ­​ണ്ട മു­​ന്നൊ­​രു­​ക്ക­​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്ന് ക­​ണ്ടെ­​ത്തി­​യ­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് ന­​ട­​പ​ടി. പ്രി​ന്‍­​സി­​പ്പ​ല്‍ അ­​ട­​ക്ക­​മു­​ള്ള­​വ​രെ പ്ര­​തി­​ചേ​ര്‍­​ത്തെ­​ന്ന് കാട്ടി പോലീസ് ക­​ഴി­​ഞ്ഞ ദി­​വ​സം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.


പ­​രി­​പാ­​ടി­​ക്ക് പോ­​ലീ­​സ് സ­​ഹാ­​യം ആ­​വ­​ശ്യ­​പ്പെ​ട്ടു­​കൊ­​ണ്ട് ര­​ജി­​സ്­​ട്രാ​ര്‍ മു​ഖേ​ന പോ­​ലീ­​സി­​ന് ക​ത്ത് ന​ല്‍­​കാ​ന്‍ സം­​ഘാ­​ട​ക​ര്‍ നേ​ര­​ത്തേ തീ­​രു­​മാ­​നി­​ച്ചി­​രു​ന്നു. എ­​ന്നാ​ല്‍ ര­​ജി­​സ്­​ട്രാ​ര്‍ ക­​ത്ത് പോ­​ലീ­​സി​ന് ന​ല്‍­​കി­​യി­​രു­​ന്നി​ല്ല.

ഇ­​ക്കാ­​ര്യ­​ത്തി​ല്‍ വീ​ഴ്­​ച ഉ​ണ്ടാ​യോ എ­​ന്നും പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കു­​ന്നു​ണ്ട്. എ­​ന്നാ​ല്‍ ര­​ജി­​സ്­​ട്രാ­​റെ നി­​ല­​വി​ല്‍ കേ­​സി​ല്‍ പ്ര­​തി ചേ​ര്‍­​ത്തി­​ട്ടി​ല്ല.

നവം​ബ​ർ 25ന് ​സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ ‘ധി​ഷ്‌​ണ 2023’ ടെ​ക്ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​സാ​റ്റ് ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ടാ​ണ് നാ​ലു പേ​ർ മ​രി​ച്ച​ത്. പ്രമുഖ ഗായിക നി​കി​ത ഗാ​ന്ധി​യു​ടെ സം​ഗീ​ത​നി​ശ തു​ട​ങ്ങു​ന്ന​തി​ന് തൊട്ടുമു​മ്പായിരുന്നു ദുരന്തം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<