ക​ടു​പ്പി​ച്ച് ഇ​ന്ത്യ; മോ​ദി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷ­​ണ​റെ വി​ളി​ച്ചു​വ​രു​ത്തി അ​തൃ​പ്തി അ​റി​യി​ച്ചു
ക​ടു​പ്പി​ച്ച് ഇ​ന്ത്യ; മോ​ദി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷ­​ണ​റെ വി​ളി​ച്ചു​വ​രു​ത്തി അ​തൃ​പ്തി അ​റി​യി​ച്ചു
Monday, January 8, 2024 12:52 PM IST
ന്യൂ­​ഡ​ല്‍​ഹി:​ പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​ക്കെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ നി­​ല­​പാ­​ട് ക­​ടു­​പ്പി­​ച്ച് ഇ​ന്ത്യ. മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷ­​ണ­​ര്‍ ഇ­​ബ്രാ​ഹിം ഷ­​ബീ­​ബി­​നെ വി­​ളി­​ച്ച് വ­​രു­​ത്തി ഇ­​ന്ത്യ അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു.

മാ­​ല­​ദ്വീ­​പി­​ന്‍റെ ഭാ­​ഗ­​ത്തു­​നി­​ന്ന് കൂ­​ടു­​ത​ല്‍ പ്ര­​കോ­​പ­​ന­​മു­​ണ്ടാ­​യാ​ല്‍ മാ​ത്രം ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യ പ്ര​സ്താവ​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട്. വിഷയത്തിൽ ­നേ​ര​ത്തേ മാ­​ല­​ദ്വീ­​പി­​ലെ ഇ­​ന്ത്യ​ന്‍ ഹൈ­​ക്കമ്മീ­​ഷ­​ണ​ര്‍ മു­​നു മ­​ഹ­​വാ​ര്‍ വ­​ഴി ഇ­​ന്ത്യ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ചി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ​യാ​ണ് രാ​ജ്യ​ത്തെ ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രാ​യ മ​റി​യം ഷി​വു​ന, അ​ബ്ദു​ല്ല മ​ഹ്സൂം മ​ജീ​ദ്, മ​ൽ​ഷ ഷ​രീ​ഫ് എ​ന്നി​വ​രെ​ മാ​ല​ദ്വീ​പ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക­​ഴി­​ഞ്ഞ ദി​വ­​സം ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശി­​ച്ച മോ­​ദി­​യു­​ടെ ചി­​ത്ര­​ങ്ങ​ള്‍ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ വൈ­​റ­​ലാ­​യി­​രു­​ന്നു. മാ­​ല­​ദ്വീ­​പു­​മാ­​യി ല­​ക്ഷ­​ദ്വീ­​പി­​നെ താ­​ര­​ത​മ്യം ചെ​യ​തു​ള്ള ചി­​ല ച​ര്‍­​ച്ച­​ക​ള്‍​ക്കും ഈ ​ചി­​ത്ര­​ങ്ങ​ള്‍ തു​ട­​ക്കം കു­​റി­​ച്ചി­​രു​ന്നു.


ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​യി­​രു­​ന്നു മ­​ന്ത്രി­​മാ​രു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. മ​റി​യം ഷി​വു​ന​യാ​ണ് ഏ​റ്റ​വും രൂ​ക്ഷ​മാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മോ​ദി കോ​മാ​ളി​യാ​ണെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ കൈ​യി​ലെ ക​ളി​പ്പാ​വ​യാ​ണെ​ന്നു​മാ​യി​രു​ന്നു പ​രാ​മ​ർ​ശം.

സം​ഭ​വ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ട​ക്കം പ്ര­​തി­​ഷേ­​ധം ശ­​ക്ത­​മാ­​ണ്. ല​ക്ഷ​ദ്വീ​പി­​ലേ­​ക്കു­​ള്ള വി­​മാ­​ന ടി­​ക്ക­​റ്റു­​ക­​ളു­​ടെ ബു­​ക്കിം­​ഗ് ത­​ത്­​ക്കാ­​ല­​ത്തേ­​യ്­​ക്ക് റ­​ദ്ദാ­​ക്കി­​യ­​താ​യി ഈ­​സ് മൈ ​ട്രി­​പ്പ് എ­​ന്ന ഓ​ണ്‍­​ലൈ​ന്‍ പ്ലാ​റ്റ്‌­​ഫോം അ​റി​യി​ച്ചു. ബോ­​യ്‌­​ക്കോ­​ട്ട് മാ​ല്‍­​ഡീ­​വ്‌­​സ്' എ­​ന്ന പേ­​രി​ല്‍ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ പ്ര­​ചാ​ര­​ണം ശ­​ക്ത­​മാ­​യ­​തോ­​ടെ ഇ­​ന്ത്യ­​യി​ല്‍­​നി­​ന്ന് മാ­​ല­​ദ്വീ­​പി­​ലേ­​ക്ക് പോ­​കാ­​നി­​രു­​ന്ന­​വ​ര്‍ പ­​ല​രും കൂ­​ട്ട­​ത്തോ­​ടെ യാ­​ത്ര റ­​ദ്ദാ­​ക്കി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<