കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​യ​ക്ക​ണം; ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സിഡ​ന്‍റ്
കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​യ​ക്ക​ണം; ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സിഡ​ന്‍റ്
Wednesday, January 10, 2024 6:11 AM IST
ബെ​യ്ജിം​ഗ്: ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ യാ​ത്ര റ​ദ്ദാ​ക്കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ല​ദ്വീ​പി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ അ​യ​യ്ക്കാ​ൻ ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. അ​ഞ്ചു ദി​വ​സ​ത്തെ ചൈ​നീ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ൽ മാ​ല​ദ്വീ​പ് ബി​സി​ന​സ് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചൈ​ന​യു​മാ​യി മാ​ല​ദ്വീ​പി​നു വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് പ​റ​ഞ്ഞ മു​ഹ​മ്മ​ദ് മു​യി​സു, ചൈ​ന മാ​ല​ദ്വീ​പി​ന്‍റെ വി​ക​സ​ന പ​ങ്കാ​ളി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. 2014ൽ ​ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ചി​ന്‍​പി​ങ് തു​ട​ക്കം കു​റി​ച്ച ബെ​ല്‍​റ്റ് ആ​ൻ​ഡ് റോ​ഡ് പ​ദ്ധ​തി​യെ​യും അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു.


കോ​വി​ഡി​നു മു​ൻ​പ് ചൈ​ന ഞ​ങ്ങ​ളു​ടെ സു​പ്ര​ധാ​ന വി​പ​ണി​യാ​യി​രു​ന്നു. ആ ​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭ്യ​ർ​ഥ​ന’’– മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളി​ൽ ഒ​ന്നാ​മ​ത് ഇ​ന്ത്യ​ക്കാ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<