മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ല്‍
മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ല്‍
Wednesday, January 10, 2024 9:13 AM IST
ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യിലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു​എ​ന്‍ റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലാ​ണ് ഹാ​ഫി​സ് സ​യീ​ദ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്.

തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു 78 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ഹാ​ഫി​സ് സ​യീ​ദ്. യു​എ​ൻ പു​തു​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സ​യീ​ദി​നെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റാ​നു​ള്ള ക​രാ​റി​ല്ലെ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​തി​ക​ര​ണം.


പ​ണം ക​ട​ത്തു കേ​സി​ലാ​ണ് ഹാ​ഫി​സി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മും​താ​സ് സ​ഹ്റ പ​റ​ഞ്ഞു.

അ​തേ​സ​മ​യം വ​രാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ഫി​സി​ന്‍റെ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ മ​ക​ൻ ത​ൽ​ഹ സ​യീ​ദ് ല​ഹോ​റി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<