വീണാ വിജയന്‍റെ കന്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
വീണാ വിജയന്‍റെ കന്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
Saturday, January 13, 2024 12:40 PM IST
വെബ് ഡെസ്ക്
തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യം. വീ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി വി​വാ​ദ​വുമായി ബന്ധപ്പെട്ട് ആ​ദാ​യ നി​കു​തി ബോ​ര്‍​ഡ് ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്നം​ഗ ഉ​ന്ന​ത സം​ഘ​മാ​കും അ​ന്വേ​ഷ​ണ​ ചു​മ​ത​ല വ​ഹി​ക്കു​ക.

കോ​ർ​പ്പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ എ​ക്സാ​ലോ​ജി​ക്കി​നെ പ​റ്റി ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ന്പ​നി നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ഉ​ത്ത​ര​വിലുണ്ട്.

ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സ് ബം​ഗ​ളു​രു ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് നേ​ര​ത്തെ തെ​ളി​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല ക​രി​മ​ണ​ല്‍ ക​മ്പ​നി​യാ​യ സി.​എം.​ആ​ര്‍.​എ​ല്ലി​നെ​തി​രെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നെ​തി​രെ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


സി​എം​ആ​ർ​എ​ല്ലും എ​ക്സാ​ലോ​ജി​ക്കും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സി​ന് നേ​ര​ത്തെ പ​രാ​തി കി​ട്ടി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ എ​ക്സാ​ലോ​ജി​ക്കി​ന് സി​എം​ആ​ർ​എ​ൽ 1.72 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യെ​ന്നാ​ണ് ആ​ദാ​യ നി​കു​തി ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. എ​ക്സാ​ലോ​ജി​ക്ക് ഇ​ത്ര​യ​ധി​കം തു​ക കൈ​പ​റ്റി​യ​ത് ചെ​യ്യാ​ത്ത സേ​വ​ന​ത്തി​നാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

എ​ക്‌​സാ​ലോ​ജി​ക്കി​ന്‍റെ​യും സി​എം​ആ​ർ​എ​ല്ലി​ന്‍റെ​യും വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും മു​ഴു​വ​ന്‍ ഇ​ട​പാ​ടു​ക​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കണമെന്ന് മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<