ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധി രണ്ടിടത്ത് ഭാഗ്യം പരീക്ഷിച്ചേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധി രണ്ടിടത്ത് ഭാഗ്യം പരീക്ഷിച്ചേക്കും
Sunday, January 14, 2024 4:54 PM IST
ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയേക്കുമെന്ന് സൂചന. കർണാടകയിലെയും തെലുങ്കാനയിലെയും രണ്ട് മണ്ഡലങ്ങളിലാണ് പ്രിയങ്ക മത്സരിക്കുക എന്നാണ് റിപ്പോർട്ട്.

കർണാടകയിലെ കൊപ്പൽ സീറ്റിലാണ് പ്രിയങ്ക മത്സരിക്കാൻ സാധ്യത. ഇതിനായി മണ്ഡലത്തിൽ എഐസിസി സർവേ അടക്കം നടത്തിയതായി സൂചനയുണ്ട്. എന്നാൽ വിഷയത്തിൽ പ്രാദേശിക നേതൃത്വത്തിന് വ്യക്തതയില്ല. തെലുങ്കാനയിലെ പ്രിയങ്കയുടെ മണ്ഡലത്തെപറ്റി സ്ഥിരീകരണം വന്നിട്ടില്ല.


കോണ്‍ഗ്രസ് ഹൈക്കമാന്‍റും വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. നിലവിൽ കൊപ്പൽ മണ്ഡലത്തിൽ ബിജെപിയാണ് അധികാരത്തിലുള്ളത്. എന്നാൽ കോണ്‍ഗ്രസ് നടത്തിയ സർവേയിൽ കൊപ്പൽസീറ്റിൽ വലിയ വിജയ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<