ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴു​ത്ത് മു​റി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി
ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴു​ത്ത് മു​റി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Tuesday, January 16, 2024 3:53 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ‍‍യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ല​ല്ലാ​റാം (37) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ സ്വ​യം ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു.

മൈ​ഹാ​റി​ലെ ശാ​ര​ദ മാ​താ ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ശാ​ര​ദാ മാ​താ ക്ഷേ​ത്ര​ത്തി​ന്‍റെ ഹ​വ​ൻ​കു​ണ്ടി​ന് സ​മീ​പ​മാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് മൈ​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് അ​നി​മേ​ഷ് ദ്വി​വേ​ദി പ​റ​ഞ്ഞു.‌


ഒ​രു കു​ന്നി​ൻ മു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ക്ഷേ​ത്ര​ത്തി​ൽ ദി​വ​സേ​ന ധാ​രാ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്താറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<