മ​ണി​പ്പൂ​രി​ൽ പോ​ലീ​സു​കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്ന അ​ക്ര​മി പി​ടി​യി​ൽ
മ​ണി​പ്പൂ​രി​ൽ പോ​ലീ​സു​കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്ന അ​ക്ര​മി പി​ടി​യി​ൽ
Tuesday, January 16, 2024 8:55 AM IST
ഇം​ഫാ​ൽ:​ മ​ണി​പ്പൂ​രി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത ഒ​രാ​ളെ​യും ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഫി​ലി​പ്സ് ഖോം​ഗ്സാ​യി​യെ ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി പ​ട്ട​ണ​ത്തി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ ​മൗ​ൽ​സാം​ഗ് ഗ്രാ​മ​ത്തി​ലെ ത​ല​വ​നും മേ​റ്റ് ട്രൈ​ബ് യൂ​ണി​യ​ൻ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഹേം​ഖോ​ലാ​ൽ മേ​റ്റ് ആ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രാ​ൾ.


മോ​റെ​യി​ലെ ഒ​രു പു​തി​യ ഹെ​ലി​പാ​ഡി​ന്‍റെ ജോ​ലി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ ചി​ങ്തം ആ​ന​ന്ദ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. 2023 ഒ​ക്‌​ടോ​ബ​ർ 31-നാ​യി​രു​ന്നു സം​ഭ​വം.

അ​തേ​ദി​വ​സം ത​ന്നെ മ​ണി​പ്പൂ​രി​ലേ​ക്ക് എ​ത്തി​യ സൈ​നി​ക​രെ ആ​ക്ര​മി​ച്ച​തി​നാ​ണ് ഹേം ​ഖോ​ലാ​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<