അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും വി​വേ​ക് രാ​മ​സ്വാ​മി പി​ന്‍​മാ​റി
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും വി​വേ​ക് രാ​മ​സ്വാ​മി പി​ന്‍​മാ​റി
Tuesday, January 16, 2024 11:14 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ വി​വേ​ക് രാ​മ​സ്വാ​മി പി​ന്‍​മാ​റി. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​സി​ഡ‍​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള കോ​ക്ക​സി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​വേ​ക് രാ​മ​സ്വാ​മി​യു​ടെ പി​ൻ​മാ​റ്റം.

ഡോ​ണ​ള്‍​ഡ് ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നും രാ​മ​സ്വാ​മി അ​റി​യി​ച്ചു. അ​യോ​വ​യി​ല്‍ ന​ട​ത്തി​യ കോ​ക്ക​സി​ല്‍ 59 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് ട്രം​പ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഫ്ലോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡെ​സാ​ന്‍റി​സ് 19 ശ​ത​മാ​ന​വും നി​ക്കി ഹേ​ലി 18 ശ​ത​മാ​ന​വും വോ​ട്ടു​നേ​ടി. വി​വേ​ക് രാ​മ​സ്വാ​മി​ക്ക് ആ​റ് ശ​ത​മാ​നം വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്.


99 കൗ​ണ്ടു​ക​ളി​ലാ​യി 1700 ഇ​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക​പ്ര​ക്രി​യ​ക​ള്‍​ക്ക് ഇ​രു​പ​ത്തി​മൂ​ന്നി​ന് തു​ട​ക്ക​മി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<