ഗു​ജ​റാ​ത്തി​ൽ രാ​ജി​വ​ച്ച എഎപി എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​രും
ഗു​ജ​റാ​ത്തി​ൽ രാ​ജി​വ​ച്ച എഎപി എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​രും
Thursday, January 18, 2024 7:00 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് ഭൂ​പേ​ന്ദ്ര ഭ​യാ​നി ബി​ജെ​പി​യി​ലേ​ക്ക്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ജു​ന​ഗ​ഡ് ജി​ല്ല​യി​ൽ താ​ൻ നേ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച വി​സാ​വാ​ദ​ർ മ​ണ്ഡ​ല​ത്തി​ലെ പൊ​തു റാ​ലി​യി​ൽ 2,000-ത്തോ​ളം വ​രു​ന്ന അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം ബി​ജെ​പി​യി​ൽ ചേ​രാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ന്‍റെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും വേ​ണ്ടി ഞാ​ൻ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​വ​സ​രം അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി (ബി​ജെ​പി) നേ​തൃ​ത്വ​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


2023 ഡി​സം​ബ​ർ 13ന് ​ഗാ​ന്ധി​ന​ഗ​റി​ൽ വ​ച്ച് ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ശ​ങ്ക​ർ ചൗ​ധ​രി​ക്ക് ഭ​യാ​നി രാ​ജി​ക്ക​ത്ത് കൈ​മാ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​എ​പി​യു​ടെ അ​ഞ്ച് എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് എ​എ​പി സീ​റ്റ് നേ​ടു​ന്ന​ത്.

182 അം​ഗ നി​യ​മ​സ​ഭ​യി​ൽ 156 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<