പ​ണം ന​ൽ​കാ​തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സം; യു​വ​തി അ​റ​സ്റ്റി​ൽ
പ​ണം ന​ൽ​കാ​തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സം; യു​വ​തി അ​റ​സ്റ്റി​ൽ
Thursday, January 18, 2024 7:54 AM IST
ന്യൂ​ഡ​ൽ​ഹി: പ​ണം ന​ൽ​കാ​തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച് ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള എ​യ്റോ​സി​റ്റി​യി​ലെ പു​ൾ​മാ​ൻ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ ജാ​ൻ​സി റാ​ണി സാ​മു​വ​ൽ(37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 15 ദി​വ​സ​ത്തോ​ളം ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച ഇ​വ​രോ​ട് ജീ​വ​ന​ക്കാ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പ​ണം ന​ൽ​കാ​തെ ഹോ​ട്ട​ലി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടു​ക​യാ​യ​യി​രു​ന്നു.


പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 420 പ്ര​കാ​രം (വ​ഞ്ച​ന) ഐ​ജി​ഐ എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<