ച​ത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്നു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
ച​ത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്നു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Sunday, January 21, 2024 1:09 AM IST
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ബി​ജാ​പു​ര്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ബ​സ​ഗു​ഡ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ന​മേ​ഖ​ല​യാ​യ ബേ​ലം ഗു​ട്ട​യി​ലാ​ണ് സം​ഭ​വം. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡി​ലെ (ഡി​ആ​ർ​ജി) ഉ​ദ്യോ​ഗ​സ്ഥ​രും സി​ആ​ർ​പി​എ​ഫി​ന്‍റെ എ​ലൈ​റ്റ് യൂ​ണി​റ്റാ​യ ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ ഫോ​ർ റെ​സ​ലൂ​ട്ട് ആ​ക്ഷ​ൻ (കോ​ബ്രാ)​യു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

മു​തി​ർ​ന്ന മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ വി​നോ​ദ് വ​ർ​മ, രാ​ജു പു​നെം, വി​ശ്വ​നാ​ഥ്, ഗു​ഡ്ഡു തേ​ലം എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​ദ്ദേ​ഡ് ഏ​രി​യ ക​മ്മി​റ്റി​യി​ലെ മാ​വോ​യി​സ്റ്റ് കേ​ഡ​ർ​മാ​ർ ബാ​ലം നേ​ദ്ര വ​ന​ത്തി​ൽ ഉ​ണ്ടെ​ന്ന് സു​ര​ക്ഷാ സേ​ന​യ്ക്ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​രം ല​ഭി​ച്ചി​രു​ന്നു.


തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​വോ​യി​സ്റ്റു​ക​ൾ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത് നി​ന്നും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ, ആ​യു​ധ​ങ്ങ​ൾ, മാ​വോ​യി​സ്റ്റ് യൂ​ണി​ഫോ​മു​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളെ പ​റ്റി​യു​ള്ള വി​വ​രം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<