ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: ശി​ക്ഷാ​വി​ധി ഇ​ന്ന​റി​യാം
ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: ശി​ക്ഷാ​വി​ധി ഇ​ന്ന​റി​യാം
Monday, January 22, 2024 9:43 AM IST
ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ലെ ശി​ക്ഷാ വി​ധി ഇ​ന്ന​റി​യാം. ശി​ക്ഷ സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു.

നി​ഷ്ഠൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി വി.​ജി. ശ്രീ​ദേ​വി​യാ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ക. കേ​സി​ലെ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രേ കോ​ട​തി കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

2021 ഡി​സം​ബ​ർ 19ന് ​ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നെ ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​റി​ലു​ള്ള വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണു കേ​സ്.

ആ​ല​പ്പു​ഴ കോ​മ​ള​പു​രം അ​മ്പ​നാ​കു​ള​ങ്ങ​ര മാ​ച്ച​നാ​ട് കോ​ള​നി​യി​ൽ നൈ​സാം, മ​ണ്ണ​ഞ്ചേ​രി അ​മ്പ​ല​ക്ക​ട​വ് വ​ട​ക്കേ​ച്ചി​റ​പ്പു​റം അ​ജ്മ​ൽ, ആ​ല​പ്പു​ഴ വെ​സ്റ്റ് മു​ണ്ടു​വാ​ട​യ്ക്ക​ൽ അ​നൂ​പ്, ആ​ര്യാ​ട് തെ​ക്ക് അ​വ​ലൂ​ക്കു​ന്ന് ഇ​ര​ക്കാ​ട്ട് മു​ഹ​മ്മ​ദ് അ​സ്‌​ലാം, മ​ണ്ണ​ഞ്ചേ​രി ഞാ​റ​വേ​ലി​ൽ അ​ബ്ദു​ൽ ക​ലാം എ​ന്ന സ​ലാം, അ​ടി​വാ​രം ദാ​റു​സ​ബീ​ൻ വീ​ട്ടി​ൽ അ​ബ്ദു​ൽ ക​ലാം, ആ​ല​പ്പു​ഴ വെ​സ്റ്റ് തൈ​വേ​ലി​ക്ക​കം സ​റ​ഫു​ദീ​ൻ, മ​ണ്ണ​ഞ്ചേ​രി ഉ​ടു​മ്പി​ത്ത​റ മ​ൻ​ഷാ​ദ്, ആ​ല​പ്പു​ഴ വെ​സ്റ്റ് ക​ട​വ​ത്ത്ശേ​രി ചി​റ​യി​ൽ വീ​ട്ടി​ൽ ജ​സീ​ബ് രാ​ജ, മു​ല്ല​യ്ക്ക​ൽ വ​ട്ട​ക്കാ​ട്ടു​ശേ​രി ന​വാ​സ്, കോ​മ​ള​പു​രം ത​യ്യി​ൽ വീ​ട്ടി​ൽ സ​മീ​ർ, മ​ണ്ണ​ഞ്ചേ​രി നോ​ർ​ത്ത് ആ​ര്യാ​ട് ക​ണ്ണ​റു​കാ​ട് ന​സീ​ർ, മ​ണ്ണ​ഞ്ചേ​രി ചാ​വ​ടി​യി​ൽ സ​ക്കീ​ർ ഹു​സൈ​ൻ, തെ​ക്കേ​വെ​ളി​യി​ൽ ഷാ​ജി എ​ന്ന പൂ​വ​ത്തി​ൽ ഷാ​ജി, മു​ല്ല​യ്ക്ക​ൽ നു​റു​ദീ​ൻ പു​ര​യി​ട​ത്തി​ൽ ഷെ​ർ​നാ​സ് അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​ർ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<