കു​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ന​മീ​ബി​യ​ൻ ചീ​റ്റ പ്ര​സ​വി​ച്ചു
കു​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ന​മീ​ബി​യ​ൻ ചീ​റ്റ പ്ര​സ​വി​ച്ചു
Tuesday, January 23, 2024 12:22 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ന​മീ​ബി​യ​ൻ ചീ​റ്റ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. ജ്വാ​ല എ​ന്ന ചീ​റ്റ​യാ​ണ് പ്ര​സ​വി​ച്ച​ത്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ന​മീ​ബി​യ​ൻ ചീ​റ്റ ആ​ഷ പ്ര​സ​വി​ച്ചി​രു​ന്നു. ജ​നു​വ​രി മൂ​ന്നി​നാ​യി​രു​ന്നു ആ​ഷ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യി​രു​ന്ന​ത്. മൂ​ന്ന് ചീ​റ്റ​ക്കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു ആ​ഷ​യ്ക്കും. ഈ ​കു​ഞ്ഞു​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ളും പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.


2022 ലാ​ണ് ന​മീ​ബി​യ​യി​ൽ നി​ന്നും കു​നോ​യി​ലേ​ക്ക് ചീ​റ്റ​ക​ളെ എ​ത്തി​ച്ച​ത്.
Related News
<