സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി; എ​യ​ർ ഇ​ന്ത്യ​യ്ക്ക് കോ​ടി​ക​ൾ പി​ഴ
സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി; എ​യ​ർ ഇ​ന്ത്യ​യ്ക്ക് കോ​ടി​ക​ൾ പി​ഴ
Wednesday, January 24, 2024 4:26 PM IST
ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നു എ​യ​ർ ഇ​ന്ത്യ​യ്ക്കു കോ​ടി​ക​ൾ പി​ഴ. ചി​ല ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 1.10 കോ​ടി രൂ​പ​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) പി​ഴ ചു​മ​ത്തി​യ​ത്.

വി​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​ൻ ത​ന്നെ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി ഡി​ജി​സി​എ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട് സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച​താ​യും ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ഏ​വി​യേ​ഷ​ൻ റെ​ഗു​ലേ​റ്റ​ർ അ​റി​യി​ച്ചു.


ചി​ല സു​പ്ര​ധാ​ന ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളി​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. എ​യ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി ശേ​ഷ​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.
Related News
<