സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് വീ​ണ് മ​രി​ച്ചു
സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് വീ​ണ് മ​രി​ച്ചു
Thursday, January 25, 2024 3:55 AM IST
ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കു​ഴി​യി​ലേ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. ധാ​ർ ജി​ല്ല​യി​ലെ പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ മ​ണ്ഡു​വി​ലു​ള്ള ക​ക്ഡ ഖോ‍​യി​ലാ​ണ് സം​ഭ​വം.

ഇ​ൻ​ഡോ​റി​ൽ നി​ന്നു​ള്ള ദി​നേ​ശ് ലോ​ധി​യാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ദി​നേ​ശ് മ​ണ്ഡു​വി​ലെ​ത്തി​യ​തെ​ന്ന് സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ഓ​ഫ് പോ​ലീ​സ് (എ​സ്ഡി​ഒ​പി) മോ​ണി​ക്ക സിം​ഗ് പ​റ​ഞ്ഞു.


മ​ര​ത്തി​ന് സ​മീ​പം നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ കാ​ൽ വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ഫോ​ഴ്‌​സ് (എ​സ്ഡി​ഇ​ആ​ർ​എ​ഫ്) സം​ഘ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<