മൂ​ന്നാം നി​ല​യി​ൽ‌ നി​ന്നും ത​ള്ളി​യി​ട്ടു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ‌
മൂ​ന്നാം നി​ല​യി​ൽ‌ നി​ന്നും ത​ള്ളി​യി​ട്ടു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ‌
Sunday, January 28, 2024 6:13 AM IST
ല​ക്നോ: വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ഭ​ർ​ത്താ​വ് ത​ള്ളി​യി​ട്ട യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലു​ള്ള ഗോ​വി​ന്ദ​പു​ര​ത്താ​ണ് സം​ഭ​വം.

30കാ​രി​യാ​യ ഷാ​ലു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വി​കാ​സ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ വി​കാ​സ്, ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​വ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ഭാ​ര്യ​യെ ത​ള്ളി​യി​ട്ടു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​കാ​സ്, ഷാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.


ഭാ​ര്യ​യു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ വി​കാ​സ് സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​വുക‍യായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<