ഭാ​ര്യ​യെ ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ
ഭാ​ര്യ​യെ ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ
Sunday, January 28, 2024 5:37 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ഭ​ർ​ത്താ​വ് പി​ടി​യി​ൽ‌. പാ​റ​ക്ക​ട​വ് പു​ളി​യ​നം മി​ല്ലും​പ​ടി ഭാ​ഗ​ത്ത് ബാ​ല​ൻ (72) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭാ​ര്യ ല​ളി​ത​യെ (62) ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

വൈ​കി​ട്ട് ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ മ​ക​നാ​ണ് ല​ളി​ത​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ കു​രു​ക്കി​യ പ്ലാ​സ്റ്റി​ക് ക​യ​ർ സ്വീ​ക​ര​ണ മു​റി​യി​ലെ സെ​റ്റി​യി​ൽ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.


സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഏ​ഴ് ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഭാ​ര്യ​യോ​ടു​ള​ള വി​രോ​ധ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു ബാ​ല​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<