ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് ബ​സി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ന്നു
ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് ബ​സി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ന്നു
Tuesday, January 30, 2024 5:53 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് ദി​ണ്ഡി​ഗ​ലി​ൽ ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് ബ​സി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ന്നു. അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യ വ​ള​ർ​മ​തി (19) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് പാ​ണ്ഡ്യ​നെ (24) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​ച്ഛ​ൻ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന പു​തി​യ ടൂ​വീ​ല​ർ വാ​ങ്ങു​ന്ന​തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പാ​ണ്ഡ്യ​ൻ ഭാ​ര്യ​യ്ക്കൊ​പ്പം ബ​സി​ലെ പി​ൻ സീ​റ്റി​ലാ​യി​രു​ന്നു ഇ​രു​ന്ന​ത്. ഇ​തി​നി​ടെ ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും പാ​ണ്ഡ്യ​ൻ ഭാ​ര്യ​യെ ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു.


പി​ന്നീ​ട് ഇ​യാ​ളാ​ണ് ഭാ​ര്യ​യെ ത​ള്ളി​യി​ട്ട​താ​യി ബ​സ് ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്. ക​ണ്ട​ക്ട​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ദി​ണ്ഡി​ഗ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​യ്ക്കും യു​വ​തി മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. എ​ട്ട് മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.
Related News
<