യു​പി​യി​ൽ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​ന് വ​ധ​ശി​ക്ഷ
യു​പി​യി​ൽ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​ന് വ​ധ​ശി​ക്ഷ
Wednesday, January 31, 2024 3:33 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​നെ കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു. ദു​ർ​വേ​ഷ് കു​മാ​ർ എ​ന്ന​യാ​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ഗ്യാ​നേ​ന്ദ്ര ത്രി​പാ​ഠി പ്ര​തി​ക്ക് 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​താ​വ് ലാ​ൽ​ത പ്ര​സാ​ദി​നെ​യും (76) അ​മ്മ മോ​ഹി​നി ദേ​വി​യെ​യും (75) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദു​ർ​വേ​ഷ് കു​മാ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​താ​യി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സു​നി​തി കു​മാ​ർ പ​ഥ​ക് പ​റ​ഞ്ഞു.


2020 ഒ​ക്ടോ​ബ​ർ 13 ന് ​ബ​റേ​ലി​യി​ലെ മീ​ർ​ഗ​ഞ്ച് മേ​ഖ​ല​യി​ലാ​ണ് ദു​ർ​വേ​ഷ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ ഉ​മേ​ഷ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ർ​വേ​ഷി​നെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 302 (കൊ​ല​പാ​ത​ക​ത്തി​നു​ള്ള ശി​ക്ഷ), ആ​യു​ധ നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​ള​യ സ​ഹോ​ദ​ര​ൻ ദു​ർ​വേ​ഷാ​ണ് കു​ടും​ബ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഉ​മേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<