തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന: പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു
തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന: പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു
Thursday, February 1, 2024 7:09 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ത​ർ​ക്കം. തി​ര​ക്കേ​റി​യ പാ​ത​ക​ളി​ൽ ഗ​താ​ഗ​ത ത​ട‌​സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

രാ​വി​ലെ മു​ത​ൽ ഇ​ടു​ക്കി ആ​ർ​ടി​ഒ​യു​ടെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ എ​ത്തു​ന്ന ബൈ​ക്ക് യാ​ത്രി​ക​രാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം.

കെ​എ​സ്ഇ​ബി ജം​ഗ്ഷ​നി​ൽ പൊ​തു​വേ വീ​തി കു​റ​ഞ്ഞ​തും തി​ര​ക്കു​മു​ള്ള​തു​മാ​യ വ​ണ്‍​വേ​യി​ലാ​യി​രു​ന്നു ആ​ദ്യം പ​രി​ശോ​ധ​ന, പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ദീ​പി​ക ജം​ഗ്ഷ​നി​ൽ ഗു​രു​മ​ന്ദി​രം വ​ണ്‍​വേ​യി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള പൊ​തു പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​ത്.


തി​ര​ക്കേ​റി​യ ഇ​ത്ത​രം റോ​ഡു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം വാ​ഹ​ന പ​രി​ശോ​ധ​ന ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്നു വി​ശ​ദീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന തു​ട​ർ​ന്നു. തി​ര​ക്കേ​റി​യ വ​ണ്‍​വേ​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

പൊ​തു​വേ വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളു​ള്ള ക​ട്ട​പ്പ​ന ടൗ​ണി​നു​ള്ളി​ൽ തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കി യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<