ഹ​ജ്ജ് വി​മാ​ന നി​ര​ക്ക്: യു​ഡി​എ​ഫ്എം​പി​മാ​ർ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​യി ച​ർ​ച്ച ന‌​ട​ത്തി
ഹ​ജ്ജ് വി​മാ​ന നി​ര​ക്ക്: യു​ഡി​എ​ഫ്എം​പി​മാ​ർ  മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​യി ച​ർ​ച്ച ന‌​ട​ത്തി
Thursday, February 1, 2024 6:42 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​ജ്ജ് വി​മാ​ന നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ്എം​പി​മാ​ർ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​യി ച​ർ​ച്ച ന‌​ട​ത്തി. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന നി​ര​ക്ക് കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​ര​ക്കി​ന് തു​ല്യ​മാ​ക്ക​ണ​മെ​ന്ന് എം​പി​മാ​ർ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

1977 ഡോ​ള​റാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് നി​ന്നു​ള്ള നി​ര​ക്കാ​യി ക്വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. കൊ​ച്ചി​യി​ൽ 1073 ഡോ​ള​റും ക​ണ്ണൂ​രി​ൽ 1068 ഡോ​ള​റു​മാ​ണെ​ന്ന് എം​പി​മാ​ർ ചൂ​ണ്ടി​കാ​ട്ടി.

കോ​ഴി​ക്കോ​ട് നി​ന്നു​ള്ള നി​ര​ക്ക് ക്ര​മാ​തീ​ത​മാ​യ​തി​നാ​ലും ഒ​രു ക​മ്പ​നി മാ​ത്രം പ​ങ്കെ​ടു​ത്ത ടെ​ൻ​ഡ​ർ ആ​യ​തി​നാ​ലും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലെ​യും നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ൽ മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നും എം​പി​മാ​ർ പ​റ​ഞ്ഞു.


വി​ഷ‌​യ​ത്തി​ൽ എ​യ​ർ ഇ​ന്ത്യാ മ​നേ​ജ്മെ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്താ​മെ​ന്നും ഹ​ജ്ജ് യാ​ത്ര​ക്കാ​യി വ​ലി​യ വി​മാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം കാ​ണാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നേ​ൽ സു​രേ​ഷ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, എം.​കെ. രാ​ഘ​വ​ൻ, ബെ​ന്നി ബ​ഹ്നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, അ​ടൂ​ർ പ്ര​കാ​ശ്, ടി.​എ​ൻ. പ്ര​താ​പ​ൻ, ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<