"ജ​യ് ജ​യ് ജ​യ്സ്വാ​ൾ'; ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ
"ജ​യ് ജ​യ് ജ​യ്സ്വാ​ൾ'; ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ
Friday, February 2, 2024 5:32 PM IST
വി​ശാ​ഖ​പ​ട്ട​ണം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. 179 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്. 17 ബൗ​ണ്ട​റി​ക​ളും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​ണ് താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 336 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്ക് 40 റ​ണ്‍​സി​ൽ നി​ൽ​ക്കെ ക്യാ​പ്റ്റ​ൻ രോ​ഹി​ത്ത് ശ​ർ​മ​യെ ന​ഷ്ട​മാ​യി. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഷോ​യ​ബ് ബ​ഷീ​ർ രോ​ഹി​ത്തി​നെ പോ​പി​ന്‍റെ കൈ​യി​ലെ​ത്തി​ച്ചു. 14 റ​ണ്‍​സു​മാ​യാ​ണ് താ​രം പു​റ​ത്താ​കു​ന്ന​ത്.

ഒ​രു വ​ശ​ത്ത് ജ​യ്സ്വാ​ൾ ത​ക​ർ​ത്ത​ടി​ച്ച് കൊ​ണ്ടി​രു​ന്ന​പ്പോ മ​റു​വ​ശ​ത്ത് ആ​രെ​യും നി​ല​യു​റ​പ്പി​ക്കാ​ൻ ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.


അ​ര​ങ്ങേ​റ്റ മ​ത്സ​രം ക​ളി​ച്ച ര​ജ​ത് പാട്ടീദാ​ർ 32 റ​ണ്‍​സു​മാ​യി പു​റ​ത്താ​യി. ശു​ഭ്മാ​ൻ ഗി​ൽ(34), ശ്രേ​യ​സ് അ​യ്യ​ർ(27), അ​ക്സ​ർ പ​ട്ടേ​ൽ(27), ശ്രീ​ക​ർ ഭ​ര​ത്(17) എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​ൻ നി​ര​യു​ടെ പ്ര​ക​ട​നം.

ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ യ​ശ​സ്വി ജ​യ​സ്വാ​ളും ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നു​മാ​ണ് ക്രീ​സി​ൽ. ഇം​ഗ്ല​ണ്ടി​നാ​യി ഷോ​യ​ബ് ബ​ഷീ​ർ, ര​ഹാ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി. ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍, ടോം ​ഹാ​ർ​ട്‌​ലി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ, ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ 28 റ​ണ്‍​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഇ​ന്ത്യ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 190 റ​ണ്‍​സ് ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<