പ​ഞ്ചാ​ബി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം പാ​ക് പൗ​ര​നെ പി​ടി​കൂ​ടി
പ​ഞ്ചാ​ബി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം പാ​ക് പൗ​ര​നെ പി​ടി​കൂ​ടി
Tuesday, February 6, 2024 6:21 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ത​ർ​ൺ ത​ര​ൺ ജി​ല്ല​യി​ലെ പ​ല്ലോ​പ​തി ഗ്രാ​മ​ത്തോ​ട് ചേ​ർ​ന്നു​ള്ള അന്താരാഷ്ട്ര അ​തി​ർ​ത്തി വേ​ലി​ക്ക് സ​മീ​പ​ത്തു നി​ന്നും ഒ​രു പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ അ​തി​ർ​ത്തി ര​ക്ഷാ സേ​ന (ബി​എ​സ്എ​ഫ്) അ​റ​സ്റ്റ് ചെ​യ്തു.

പാ​ക്കി​സ്ഥാ​നി​ലെ ക​സൂ​ർ സ്വ​ദേ​ശി​യാ​യ 16 കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ബി​എ​സ്എ​ഫും ലോ​ക്ക​ൽ പോ​ലീ​സും മ​റ്റ് ഏ​ജ​ൻ​സി​ക​ളും പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തി. ഈ ​ബാ​ല​നി​ൽ നി​ന്നും ഒ​രു മൊ​ബൈ​ൽ ഫോ​ണും 100 രൂ​പ​യു​ടെ ഒ​രു പാ​ക്ക് ക​റ​ൻ​സി നോ​ട്ടും ക​ണ്ടെ​ടു​ത്തു.


അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​യെ ഖ​ൽ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. സംഭവത്തിൽ ബി​എ​സ്എ​ഫ്, പാ​ക്കി​സ്ഥാ​ൻ റേ​ഞ്ചേ​ഴ്സി​നെ സ​മീ​പി​ക്കു​ക​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് ആ​രെ​യും കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ റേ​ഞ്ചേ​ഴ്സ് ബി​എ​സ്എ​ഫി​നെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<