ലി­​വിം­​ഗ് ടു­​ഗെ­​ദ​ര്‍ ര­​ജി­​സ്റ്റ​ര്‍ ചെ­​യ്­​തി­​ല്ലെ­​ങ്കി​ല്‍ ത­​ട­​വ്; ഉ­​ത്ത­​രാ­​ഖ­​ണ്ഡ് ഏ­​ക സി­​വി​ല്‍ കോ­​ഡ് ബി​ല്ലി­​ല്‍ വ്യ​വ​സ്ഥ
ലി­​വിം­​ഗ് ടു­​ഗെ­​ദ​ര്‍ ര­​ജി­​സ്റ്റ​ര്‍ ചെ­​യ്­​തി­​ല്ലെ­​ങ്കി​ല്‍ ത­​ട­​വ്; ഉ­​ത്ത­​രാ­​ഖ­​ണ്ഡ് ഏ­​ക സി­​വി​ല്‍ കോ­​ഡ് ബി​ല്ലി­​ല്‍ വ്യ​വ​സ്ഥ
Tuesday, February 6, 2024 5:09 PM IST
ഡെ­​റാ­​ഡൂ​ണ്‍: ലി­​വിം­​ഗ് ടു­​ഗെ­​ദ​ര്‍ ബ­​ന്ധ­​ങ്ങ​ള്‍ ര­​ജി­​സ്റ്റ​ര്‍ ചെ­​യ്യ­​ണ­​മെ­​ന്ന് ഉ­​ത്ത­​രാ​ഖ­​ണ്ഡ് നി­​യ­​മ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി­​ച്ച ഏ­​ക സി­​വി​ല്‍ കോ­​ഡ് ബി​ല്‍. 21 വ­​യ­​സി​ല്‍ താ­​ഴെ­​യു­​ള്ള­​വ­​രാ­​ണെ­​ങ്കി​ല്‍ മാ­​താ­​പി­​താ­​ക്ക­​ളു­​ടെ സ­​മ്മ­​ത​വും വേ­​ണ­​മെ​ന്നും ബി​ല്ലി​ല്‍ വ്യ­​വ­​സ്ഥ­​യു​ണ്ട്.

മു­​ഖ്യ­​മ​ന്ത്രി പു­​ഷ്­​ക​ര്‍ സിം­​ഗ് ധാ­​മി ഇ­​ന്ന് നി­​യ­​മ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി­​ച്ച അ­​വ­​ത­​രി­​പ്പി­​ച്ച ക​ര­​ട് ബി​ല്ലി­​ലെ വി­​വ­​ര­​ങ്ങ­​ളാ​ണ് പു­​റ­​ത്തു­​വ­​ന്ന­​ത്. ലി­​വിം­​ഗ് ടു­​ഗെ­​ദ​ര്‍ ബ­​ന്ധ­​ങ്ങ​ള്‍ ര­​ജി­​സ്റ്റ​ര്‍ ചെ­​യ്യാ​ന്‍ പ്ര­​ത്യേ­​ക വെ​ബ്‌­​സൈ­​റ്റ് ത­​യാ­​റാ­​ക്കും. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ വീ​ഴ്­​ച വ­​രു­​ത്തി­​യാ​ല്‍ മൂ­​ന്ന് മാ­​സം മു­​ത​ല്‍ ആ­​റ് മാ­​സം വ­​രെ ത­​ട­​വ് ശി­​ക്ഷ വി­​ധി­​ക്കാ­​വു­​ന്ന കു­​റ്റ­​മാ­​ണെ­​ന്നും ബി​ല്ലി​ല്‍ വ്യ­​വ­​സ്ഥ­​യു​ണ്ട്.

ഇ­​വ­​രി​ല്‍­​നി­​ന്ന് 10000 രൂ­​പ മു­​ത​ല്‍ 25000 രൂ­​പ വ­​രെ പി­​ഴ​യും ഈ­​ടാ­​ക്കാം. ബ​ഹു​ഭാ​ര്യ​ത്വ​ത്തി​നും ശൈ​ശ​വ​വി​വാ​ഹ​ത്തി­​നും സം­​സ്ഥാ​ന­​ത്ത് പൂ​ര്‍­​ണ നി­​രോ​ധ­​നം ഏ​ര്‍­​പ്പെ­​ടു­​ത്തു­​ന്ന­​താ­​ണ് ബി​ല്‍.

എ​ല്ലാ മ​ത​ങ്ങ​ളി​ലു​മു​ള്ള പെ​ണ്‍​കു­​ട്ടി­​ക­​ളു­​ടെ വി­​വാ­​ഹ­​പ്രാ­​യം ഏ­​കീ­​ക­​രി­​ക്കും. വി​വാ​ഹ​മോ­​ച­​ന­​ത്തി​നും ഏ​കീ​കൃ​ത ന​ട​പ​ടി­​ക്ര­​മം കൊ­​ണ്ടു­​വ­​രാ​നും ബി​ല്ലി​ല്‍ വ്യ­​വ­​സ്ഥ­​യു​ണ്ട്.


ഇന്ന് രാവിലെ അവതരിപ്പിച്ച ബില്ലിൽ നിയമസഭയിൽ ചർച്ച തുടരുകയാണ്. ബി​ല്‍ അ­​വ­​ത­​ര­​ണ­​ത്തി­​നി­​ടെ ഭ­​ര­​ണ­​പ­​ക്ഷ അം­​ഗ­​ങ്ങ​ള്‍ ജ​യ് ശ്രീ​റാം മു­​ദ്രാ­​വാ­​ക്യ­​ങ്ങ​ള്‍ മു­​ഴ​ക്കിയിരുന്നു.

ഇ​തി​നി​ടെ ബി​ല്ല് സം­​ബ­​ന്ധി­​ച്ച ച​ര്‍​ച്ച­​ക​ള്‍­​ക്ക് കൂ­​ടു­​ത​ല്‍ സ​മ­​യം അ­​നു­​വ­​ദി­​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സ­​ഭ­​യി​ല്‍ പ്ല­​ക്കാ​ര്‍­​ഡു­​യ​ര്‍­​ത്തി കോ​ണ്‍­​ഗ്ര­​സ് പ്ര­​തി­​ഷേ­​ധി­​ച്ചിരുന്നു.

ബി​ല്ലു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ച​ര്‍­​ച്ച­​ക​ള്‍­​ക്കാ​ണ് അ­​ഞ്ച് ദി­​വ​സ­​ത്തെ സ­​ഭാ­​സ­​മ്മേ​ള­​നം വി­​ളി­​ച്ചു­​ചേ​ര്‍­​ത്ത­​തെ­​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര­​ത്തേ അ­​റി­​യി­​ച്ചി­​രു​ന്നു. 70 അം­​ഗ നി­​യ­​മ­​സ­​ഭ­​യി​ല്‍ 47 ബി­​ജെ­​പി എം­​എ​ല്‍­​എ­​മാ­​രും 19 കോ​ണ്‍​ഗ്ര­​സ് എം­​എ​ല്‍­​എ­​മാ­​രു­​മാ­​ണു­​ള്ള​ത്. ഒ­​രു സീ­​റ്റി​ല്‍ ബി­​എ­​സ്­​പി­​യും ര­​ണ്ട് സീ­​റ്റി​ൽ സ്വ​ത​ന്ത്ര​രു​മാ​ണ്.

ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ വ​രും ദി­​വ­​സ­​ങ്ങ­​ളി​ല്‍ ത​ന്നെ ബി​ല്‍ സ­​ഭ­​യി​ല്‍ പാ­​സാ­​ക്കു­​മെ­​ന്നാ­​ണ് സൂ­​ച­​ന. ഇ​തോ​ടെ രാ­​ജ്യ­​ത്ത് ആ​ദ്യം ഏ­​ക സി​വി​ല്‍ കോ­​ഡ് ന­​ട­​പ്പി­​ലാ­​ക്കു­​ന്ന സം­​സ്ഥാ­​ന­​മാ​കും ഉ­​ത്ത­​രാ­​ഖ­​ണ്ഡ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<