അ​ൻ​വ​റി​ന്‍റെ പാ​ർ​ക്കി​ന് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
അ​ൻ​വ​റി​ന്‍റെ പാ​ർ​ക്കി​ന് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Tuesday, February 6, 2024 5:28 PM IST
കൊ​ച്ചി: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ക്കാ​ടം​പൊ​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​നു ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ൽ മ​റു​പ​ടി ന​ല്‍​കി.

അ​ൻ​വ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ പി​ഴ​വ് കാ​ര​ണം ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടി​ല്ല. ആ​വ​ശ്യ​പ്പെ​ട്ട അ​നു​ബ​ന്ധ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ എ​ങ്ങ​നെ പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കും എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


അതേസമയം പാ​ർ​ക്ക് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് പാ​ർ​ക്കി​നു​ള്ള ലൈ​സ​ൻ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന വി​വ​രാ​വ​കാ​ശ​രേ​ഖ ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി.
Related News
<