തൃ​ശൂ​ർ എ​ടു​ക്കാ​ൻ; അ​നൗ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് സു​രേ​ഷ്ഗോ​പി
തൃ​ശൂ​ർ എ​ടു​ക്കാ​ൻ; അ​നൗ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് സു​രേ​ഷ്ഗോ​പി
Tuesday, February 6, 2024 5:52 PM IST
തൃ​ശൂ​ർ: ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞ സു​രേ​ഷ്ഗോ​പി അ​നൗ​ദ്യോ​ഗി​ക​മാ​യി ത​ന്‍റെ പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി.

തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള സം​ഘ​ട​നാ നേ​തൃ​ത്വ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തി​ക​ച്ചും പാ​ർ​ട്ടി​യു​ടെ സ്വ​കാ​ര്യ പ​രി​പാ​ടി​യാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ പു​റ​മെ നി​ന്നു​ള്ള​വ​ർ​ക്കോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കോ പ്ര​വേ​ശ​ന​മി​ല്ല.

ലോ​ക്സ​ഭ​മ​ണ്ഡ​ല​ത്തി​ലെ​ന്പാ​ടും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ര​മാ​വ​ധി യോ​ഗ​ങ്ങ​ളി​ൽ സു​രേ​ഷ്ഗോ​പി നേ​രി​ട്ടു പ​ങ്കെ​ടു​ക്കും. പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി സം​വ​ദി​ക്കും.


ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി സു​രേ​ഷ്ഗോ​പി തൃ​ശൂ​രി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​നാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. ഒ​ന്നു ര​ണ്ടു വ്യ​ക്തി​പ​ര​മാ​യ യാ​ത്ര​ക​ൾ കൂ​ടി ക​ഴി​ഞ്ഞാ​ൽ പി​ന്നെ മു​ഴു​വ​ൻ സ​മ​യ​വും തൃ​ശൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച് ഡ​ബ്ബി​ൾ സ്ട്രോം​ഗാ​യി എ​സ്ജി സ​ജീ​വ​മാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ സു​രേ​ഷ്ഗോ​പി​യ​ല്ലാ​തെ മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നു ത​ന്നെ​യാ​ണ് ബി​ജെ​പി നേ​തൃ​ത്വം പ​റ​യു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<