ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ
ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ
Tuesday, February 6, 2024 10:18 PM IST
ബെ​നോ​നി: ഐ​സി​സി അ​ണ്ട​ർ 19 പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ണ്ട് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​നു ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

സ്കോ​ർ:- ദ​ക്ഷി​ണാ​ഫ്രി​ക്ക 244-7, ഇ​ന്ത്യ 248-8

നാ​യ​ക​ൻ ഉ​ദ​യ് സാ​ഹ​റ​ന്‍റെ​യും സ​ച്ചി​ൻ ദാ​സി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ത​ക​ർ​ച്ച​യി​ൽ​നി​ന്നും ഇ​ന്ത്യ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 245 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.

32 റ​ണ്‍​സി​നി​ടെ നാ​ല് മു​ൻ​നി​ര ബാ​റ്റ​ർ​മാ​രെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. പി​ന്നീ​ട് ഉ​ദ​യ്-​സ​ച്ചി​ൻ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. 171 റ​ണ്‍​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചു കൂ​ട്ടി​യ​ത്.

ഉ​ദ​യ് 124 പ​ന്തി​ൽ നാ​ല് ഫോ​ർ ഉ​ൾ​പ്പെ​ടെ 81 റ​ണ്‍​സെ​ടു​ത്തു. സ​ച്ചി​ൻ 95 പ​ന്തി​ൽ 11 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 96 റ​ണ്‍​സെ​ടു​ത്തു. ഇ​ന്ത്യ​യെ 203ൽ ​എ​ത്തി​ച്ച​ശേ​ഷ​മാ​ണ് സ​ച്ചി​ൻ മ​ട​ങ്ങി​യ​ത്. ഉ​ദ​യ് മ​ട​ങ്ങി​യ​പ്പോ​ൾ സ്കോർ സമനിലയിൽ എ​ത്തി​യി​രു​ന്നു.

ഉ​ദ​യും സ​ച്ചി​നും പു​റ​മേ അ​ർ​ഷി​ൻ കു​ൽ​ക​ർ​ണി (12), ആ​ര​വ​ല്ലി അ​വ​നീ​ഷ് (10), രാ​ജ് ലിം​ബാ​നി (13) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു​വേ​ണ്ടി ക്വെ​ന മ​ഫാ​ക​യും ട്രി​സ്റ്റ​ന്‍ ലൂ​സും മൂ​ന്നു വീ​തം വി​ക്ക​റ്റു​ക​ള്‍ നേ​ടി.


നേ​ര​ത്തേ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 244 റ​ണ്‍​സെ​ടു​ത്തു. വി​ക്ക​റ്റ് കീ​പ്പ​റും ഓ​പ്പ​ണിം​ഗ് ബാ​റ്റ​റു​മാ​യ ഹു​വാ​ൻ ഡ്രെ ​പ്രി​റ്റോ​റി​യ​സി​ന്‍റെ​യും റി​ച്ചാ​ർ​ഡ് സെ​ല​റ്റ്സ്വാ​നെ​യു​ടെ​യും ബാ​റ്റിം​ഗ് മി​ക​വിലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്.

ഹു​വാ​ൻ ഡ്രെ ​പ്രി​റ്റോ​റി​യ​സ് 102 പ​ന്തി​ൽ 76 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. സെ​ല​റ്റ്സ്വാ​നെ 100 പ​ന്തി​ൽ 64 റ​ണ്‍​സും നേ​ടി. ക്യാ​പ്റ്റ​ൻ ജു​വാ​ൻ ജെ​യിം​സ് (24), ട്രി​സ്റ്റ​ൻ ലൂ​സ് ( പു​റ​ത്താ​കാ​തെ 23), ഒ​ലി​വ​ർ വൈ​റ്റ്ഹെ​ഡ് (22), സ്റ്റീ​വ് സ്റ്റോ​ക്ക് (14) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു ബാ​റ്റ​ർ​മാ​ർ.

ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി രാ​ജ് ലിം​ബാ​നി മൂ​ന്നു വി​ക്ക​റ്റെ​ടു​ത്തു. മു​ഷീ​ർ ഖാ​ൻ ര​ണ്ടും ന​മ​ൻ തി​വാ​രി, സൗ​മി പാ​ണ്ഡി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു​ക​ളും നേ​ടി.

പാ​ക്കി​സ്ഥാ​ൻ-​ഓ​സ്ട്രേ​ലി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാ​ണ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്ക് എ​തി​രാ​ളി​ക​ൾ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<