ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​ച്ച​ടി​ച്ചു ന​ല്‍​കു​ന്നി​ല്ല; ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​ച്ച​ടി​ച്ചു ന​ല്‍​കു​ന്നി​ല്ല; ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി
Wednesday, February 7, 2024 8:15 PM IST
കൊ​ച്ചി: ടെ​സ്റ്റ് പാ​സാ​യി​ട്ടും അ​ച്ച​ടി​ച്ച രൂ​പ​ത്തി​ൽ സ​ർ​ക്കാ​ർ ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. അ​ച്ച​ടി​ച്ച ലൈ​സ​ൻ​സ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ്വ​കാ​ര്യ ഹ​ർ​ജി​യി​ൽ കോ​ട​തി സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

കൊ​ച്ചി സ്വ​ദേ​ശി എ​ൻ. പ്ര​കാ​ശ് ന​ല്‍​കി​യ ഹ​ർ​ജി​യി​ല്‍ ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്‍റേ​താ​ണ് ന​ട​പ​ടി. ലൈ​സ​ൻ​സി​നാ​യി ഫീ​സ് വാ​ങ്ങി ടെ​സ്റ്റ് പാ​സാ​യി ദീ​ർ​ഘ​കാ​ല​മാ​യി​ട്ടും അ​ച്ച​ടി​ച്ച ലൈ​സ​ൻ​സ് ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ​രാ​തി.


ഓ​ൺ​ലൈ​നി​ൽ നി​ന്നും ലൈ​സ​ൻ​സ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്‌​തെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും വാ​ഹ​ന​വു​മാ​യി പു​റ​ത്തു​പോ​കു​മ്പോ​ഴെ​ല്ലാം ഫോ​ണ്‍ കൊ​ണ്ടു​പോ​കു​ന്ന ശീ​ല​മി​ല്ലെ​ന്നും ലൈ​സ​ൻ​സ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ഫോ​ണി​ല്‍ ചാ​ർ​ജും റേ​ഞ്ചും ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വാ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<