പൊതു തെ​ര​ഞ്ഞെ​ടു​പ്പ്: പാ​ക്കി​സ്ഥാ​നി​ൽ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു
പൊതു തെ​ര​ഞ്ഞെ​ടു​പ്പ്: പാ​ക്കി​സ്ഥാ​നി​ൽ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു
Thursday, February 8, 2024 12:36 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു. ക്ര​മ​സ​മാ​ധാ​നം പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മൊ​ബൈ​ൽ സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രാ​ല​യ വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടു, ക്ര​മ​സ​മാ​ധാ​ന നി​ല നി​ല​നി​ർ​ത്തു​ന്ന​തി​നും ഭീ​ഷ​ണി​ക​ളെ നേ​രി​ടു​ന്ന​തി​നും സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.


ബു​ധ​നാ​ഴ്ച തെ​ക്ക്-പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്ഥാ​നി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഓ​ഫീ​സി​ന് പു​റ​ത്ത് ന​ട​ന്ന ഇ​ര​ട്ട ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളി​ൽ 28 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<