ഷോ​റൂ​മി​ൽ​നി​ന്നു ബൈ​ക്ക് ട്ര​യ​ൽ റ​ണ്ണി​നു വാ​ങ്ങി യു​വാ​വ് മു​ങ്ങി
ഷോ​റൂ​മി​ൽ​നി​ന്നു ബൈ​ക്ക് ട്ര​യ​ൽ റ​ണ്ണി​നു വാ​ങ്ങി യു​വാ​വ് മു​ങ്ങി
Thursday, February 8, 2024 12:25 PM IST
ക​ണ്ണൂ​ർ: പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി. യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നാ​ണ് യ​മ​ഹ ബൈ​ക്കു​മാ​യി 26 വയസുകാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണെ​ന്നും പേ​ര് സ​നി​ത്ത് എ​ന്നാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് യു​വാ​വ് ഷോ​റൂ​മി​ൽ എ​ത്തി​യ​ത്. നി​ര​വ​ധി ബൈ​ക്കു​ക​ൾ നോ​ക്കി​യെ​ങ്കി​ലും യ​മ​ഹ​യു​ടെ ബൈ​ക്കാ​ണ് യു​വാ​വി​ന് ഇ​ഷ്ട​പ്പെ​ട്ട​ത്.


ഇ​ത് ട്ര​യ​ൽ റ​ൺ ന​ട​ത്ത​ണ​മെ​ന്ന് യു​വാ​വ് ഷോ​റൂം ഉ​ട​മ​യോ​ട് ആ​വ​ശ്യ​പ്പ​ട്ടു. സാ​ധാ​ര​ണ ഷോ​റൂ​മി​ൽ​നി​ന്ന് ആ​ളു​ക​ൾ ബൈ​ക്ക് ട്ര​യ​ൽ റ​ണ്ണി​നാ​യി കൊ​ണ്ടു​പോ​കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ യു​വാ​വി​ന് ഉ​ട​മ ബൈ​ക്ക് ന​ൽ​കി.

എ​ന്നാ​ൽ, വൈ​കു​ന്നേ​രം വ​രെ നോ​ക്കി​യെ​ങ്കി​ലും ബൈ​ക്കു​മാ​യി യു​വാ​വ് തി​രി​കെ വ​ന്നി​ല്ല. തു​ട​ർ​ന്ന് ഷോ​റൂം ഉ​ട​മ വി​നോ​ദ് ഓ​ണ​പ്പ​റ​മ്പ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<