വ​യോ​ധി​ക‍​യു​ടെ ക​ഴു​ത്തി​ലെ നാ​ലു​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു; യു​വ​തി അ​റ​സ്റ്റി​ൽ‌‌
വ​യോ​ധി​ക‍​യു​ടെ ക​ഴു​ത്തി​ലെ നാ​ലു​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു; യു​വ​തി അ​റ​സ്റ്റി​ൽ‌‌
Thursday, February 8, 2024 2:11 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലെ നാ​ലു​പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​ക്കാ​വ് ക​രും​കു​ളം ഓ​മ​ന വി​ലാ​സ​ത്തി​ല്‍ ജ​യ​ല​ക്ഷ്മി(32)​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളാ​യ​ണി തെ​ന്നൂ​ര്‍ അ​ങ്ക​ലം​പാ​ട്ട് വീ​ട്ടി​ല്‍ റി​ട്ട. എ​സ്‌​ഐ ഗം​ഗാ​ധ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ശാ​ന്ത​കു​മാ​രി(74)​യു​ടെ ക​ഴു​ത്തി​ല്‍​ക്കി​ട​ന്ന മാ​ല​യാ​ണ് ഇ​വ​ർ ക​വ​ര്‍​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

ഒ​രാ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് യു​വ​തി വ​യോ​ധി​ക​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഏ​റെ നേ​രെ സം​സാ​രി​ച്ച​തി​ന് ശേ​ഷം കു​ടി​ക്കാ​ൻ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​മെ​ടു​ക്കാ​ൻ അ​ടു​ക്ക​ള​യി​ലേ​ക്ക് ക​യ​റി​യ ശാ​ന്ത​കു​മാ​രി​യ്ക്കൊ​പ്പം ജ​യ​ല​ക്ഷ്മി​യും വീ​ടി​നു​ള്ളി​ൽ ക​യ​റി.

വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ജ​യ​ല​ക്ഷ്മി ശാ​ന്ത​കു​മാ​രി​യു​ടെ ക​ഴു​ത്തി​ല്‍​ക്കി​ട​ക്കു​ന്ന മാ​ല​യു​ടെ കൊ​ളു​ത്ത് ഇ​ള​കി​ക്കി​ട​ക്കു​ന്ന​താ​യി പ​റ​ഞ്ഞു. ശാ​ന്ത​കു​മാ​രി മാ​ല ഊ​രി കൈ​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ മാ​ല ത​ട്ടി​യെ​ടു​ത്ത് ഇ​വ​ർ ഓ​ടു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വ​തി സ്‌​കൂ​ട്ട​റി​ല്‍ കാ​ത്തു​നി​ന്ന മ​റ്റൊ​രു സ്ത്രീ​യു​ടെ കൂ​ടെ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ വൃ​ദ്ധ ദ​മ്പ​തി​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ഇ​ട​പ്പ​ഴ​ഞ്ഞി ഭാ​ഗ​ത്തു​വെ​ച്ച് വൈ​കീ​ട്ടോ​ടെ പി​ടി​കൂ​ടി​യ​ത്. കേ​സി​ല്‍ പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച സ്ത്രീ​യെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<