ലാ­​ഹോ­​റി​ല്‍ ന­​വാ­​സ് ഷെ­​രീ­​ഫ് ജ­​യി­​ച്ചെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍; പ്ര­​ഖ്യാ­​പ­​നം ത​ള്ളി പി­​ടി­​ഐ
ലാ­​ഹോ­​റി​ല്‍ ന­​വാ­​സ് ഷെ­​രീ­​ഫ് ജ­​യി­​ച്ചെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍; പ്ര­​ഖ്യാ­​പ­​നം ത​ള്ളി പി­​ടി­​ഐ
Friday, February 9, 2024 4:40 PM IST
ഇ­​സ്ലാ­​മ­​ബാ­​ദ്: പാ­​ക്കി​സ്ഥാ​ന്‍ പൊ­​തു​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ലാ­​ഹോ­​റി​ല്‍ ന­​വാ­​സ് ഷെ­​രീ­​ഫ് ജ­​യി­​ച്ചെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍ പ്ര­​ഖ്യാ­​പി­​ച്ചു. 56000 വോ­​ട്ടു­​ക­​ളു­​ടെ ഭൂ­​രി­​പ­​ക്ഷ­​ത്തി­​ന് ഷെ­​രീ­​ഫ് ജ­​യി­​ച്ചെ­​ന്നാ­​ണ് പ്ര­​ഖ്യാ­​പ​നം.

എ­​ന്നാ​ല്‍ ഇ­​തി­​നെ­​തി­​രേ ഇ­​മ്രാ​ന്‍ ഖാ­​ന്‍റെ പാ​ര്‍­​ട്ടി പി­​ടി​ഐ രം­​ഗ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്. ക­​ണ­​ക്കു­​ക­​ളി​ല്‍ പി­​ഴ­​വു­​ണ്ടെ​ന്നും കു­​റ­​ച്ചെ­​ങ്കി​ലും മാ​ന്യ­​ത ഉ­​ണ്ടെ­​ങ്കി​ല്‍ ഷെ­​രീ­​ഫ് തോ​ല്‍­​വി അം­​ഗീ­​ക­​രി­​ക്ക­​ണ­​മെ​ന്നും പി­​ടി­​ഐ വി­​മ​ര്‍­​ശി​ച്ചു. പ­​ക​ല്‍­​വെ­​ളി­​ച്ച­​ത്തി­​ലെ കൊ­​ള്ള­​യാ­​ണ് രാ­​ജ്യ­​ത്ത് ന­​ട­​ക്കു­​ന്ന​ത്. ഷെ­​രീ­​ഫി­​നെ രാ​ജ്യം അം­​ഗീ­​ക­​രി­​ക്കി­​ല്ലെ​ന്നും പി­​ടി­​ഐ വി­​മ​ര്‍​ശ­​നം ഉ­​ന്ന­​യി​ച്ചു.

ലാ­​ഹോ­​റി​ല്‍ യാ­​സ്­​മി​ന്‍ റ­​ഷീ­​ദ് എ­​ന്ന പി­​ടി­​ഐ പി­​ന്തു­​ണ­​യ്­​ക്കു­​ന്ന സ്വ​ത­​ന്ത്ര സ്ഥാ­​നാ​ര്‍­​ഥി 30000 വോ­​ട്ടു­​ക­​ളു­​ടെ ലീഡ് നേ­​ടി­​യ­​താ­​യി നേ​ര­​ത്തേ ഫ­​ല­​സൂ­​ച­​ന­​ക​ള്‍ പു­​റ­​ത്തു­​വ­​ന്നി­​രു​ന്നു. പി­​ന്നീ­​ട് വോ­​ട്ടെ­​ണ്ണ​ല്‍ മ­​ന്ദ­​ഗ­​തി­​യി­​ലാ­​വു­​ക­​യും വി­​വ­​ര­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​രാ­​തെ­​യു­​മി­​രി­​ക്കു­​ന്ന സാ­​ഹ­​ച​ര്യം ഉ­​ണ്ടാ​യി. ഇ­​തി­​ന് പി­​ന്നാ​ലെ 1,71000 വോ­​ട്ടു­​ക​ള്‍­​ക്ക് ഷെ­​രീ­​ഫ് ജ­​യി­​ച്ചെ­​ന്ന് ക­​മ്മീ­​ഷ­​ന്‍ പ്ര­​ഖ്യാ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.


ന­​വാ­​സ് ഷെ­​രീ­​ഫി​ന്‍റെ പാ​ര്‍­​ട്ടി പി​എം​എ​ൽ-​എ​ൻ 14 സീ­​റ്റി​ലും പി­​ടി­​ഐ സ്വ­​ത­​ന്ത്ര​ര്‍ 12 സീ­​റ്റി​ലും ജ­​യി­​ച്ചെ­​ന്നാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പു­ ക­​മ്മീ​ഷ​ന്‍ ഔ­​ദ്യോ­​ഗി­​ക­​മാ­​യി പു­​റ­​ത്തു­​വി­​ടു­​ന്ന വി­​വ​രം. എ­​ന്നാ​ല്‍ പി­​ടി­​ഐ 30 സീ­​റ്റു­​ക­​ളി­​ലും പി​എം​എ​ൽ-​എ​ൻ 22 സീ­​റ്റി​ലും മു­​ന്നി­​ട്ട് ന​ല്‍­​ക്കു­​ന്ന­​താ­​യാ­​ണ് പ്ര​മു­​ഖ ചാ­​ന­​ലു­​ക​ള്‍ റി­​പ്പോ​ര്‍­​ട്ട് ചെ­​യ്യു­​ന്ന​ത്.

ബി​ലാ​വ​ൽ സ​ർ​ദാ​രി ഭൂ​ട്ടോ​യു​ടെ പാ​ർ​ട്ടി​യാ​യ പി​പി​പി- 16 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<