പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ഇ​ന്ന് അ​വ​സാ​നി​ക്കും; അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം ച​ര്‍​ച്ചയാകും
പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ഇ​ന്ന് അ​വ​സാ​നി​ക്കും; അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം ച​ര്‍​ച്ചയാകും
Saturday, February 10, 2024 9:37 AM IST
ന്യൂ​ഡ​ല്‍​ഹി: പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ അ​വ​സാ​ന​ പാ​ര്‍​ല​മെ​ന്‍റിന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും. അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​വും പ്രാ​ണ​പ്ര​തി​ഷ്ഠ​യും സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ഇ​രു​സ​ഭ​ക​ളി​ലും ച​ര്‍​ച്ച ന​ട​ക്കും.

ലോ​ക്‌​സ​ഭ​യി​ല്‍ ബി​ജെ​പി നേ​താ​വ് സ​ത്യ​പാ​ല്‍ സിം​ഗ് ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തെ​ക്കു​റി​ച്ചും രാം ​ല​ല്ല​യു​ടെ "പ്ര​ണ്‍ പ്ര​തി​ഷ്ഠ' ച​ട​ങ്ങി​നെ സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച​യ്ക്ക് തു​ട​ക്ക​മി​ടും. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ചീ​ഫ് വി​പ്പ് ഡോ. ​ല​ക്ഷ്മി​കാ​ന്ത് ബാ​ജ്പേ​യി ഇ​രു​സ​ഭ​ക​ളി​ലെ​യും പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം വി​പ്പ് ന​ല്‍​കി​യി​രു​ന്നു.

രാ​ജ്യ​സ​ഭ​യി​ല്‍ ധ​വ​ള​പ​ത്ര​ത്തി​ന്മേ​ലു​ള്ള ച​ര്‍​ച്ച​ക​ളും ന​ട​ക്കും. ലോ​ക്‌​സ​ഭ​യി​ല്‍ വെ​ള്ളി​യാ​ഴ്ച ധ​വ​ള​പ​ത്ര​ത്തി​ന്മേ​ലു​ള്ള ച​ര്‍​ച്ച ന​ട​ന്നി​രു​ന്നു. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ 10 ​വ​ര്‍​ഷ​ത്തിന്‍റെയും ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രിന്‍റെ 10 ​വ​ര്‍​ഷ​ത്തിന്‍റെയും വി​ല​യി​രു​ത്ത​ലാ​ണ് ധ​വ​ള​പ​ത്രം.


അ​തേ സ​മ​യം, ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ എം​പി​മാ​ര്‍ പ​ക​ല്‍ 10ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ ഓ​ഫീ​സി​ല്‍ യോ​ഗം ചേ​രും. എ​ന്നാ​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ​ങ്കെ​ടു​ത്തേ​ക്കി​ല്ല.

ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന പാ​ര്‍​ല​മെ​ന്‍റെ് സ​മ്മേ​ള​നം ജ​നു​വ​രി 31-ന് ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ഇ​രു​സ​ഭ​ക​ളു​ടെ സം​യു​ക്ത സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് ആ​രം​ഭി​ച്ച​ത്.

നേ​ര​ത്തെ, വെ​ള്ളി​യാ​ഴ്ച​വ​രെ​യാ​ണ് സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ജ​ന്‍​ഡ​ക​ളൊ​ന്നും പ​റ​യാ​തെ ക​ഴി​ഞ്ഞ​ദി​വ​സം സ​മ്മേ​ള​നം ശ​നി​യാ​ഴ്ച​വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<