ഭ​ക്ഷ്യ​വി​ഷ​ബാ​ധ; തെ​ലു​ങ്കാ​ന​യി​ൽ ര​ണ്ടു​തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
ഭ​ക്ഷ്യ​വി​ഷ​ബാ​ധ; തെ​ലു​ങ്കാ​ന​യി​ൽ ര​ണ്ടു​തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Sunday, February 11, 2024 2:27 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ഒ​രു സ്ത്രീ ​ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. 14 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ദ്ദ​പ്പ​ള്ളി ജി​ല്ല​യി​ലെ ഗൗ​റെ​ഡ്ഡി​പേ​ട്ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഒ​രു ഇ​ഷ്ടി​ക ചൂ​ള​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ർ. ഒ​ഡീ​ഷ​ക്കാ​രാ​ണ് ഇ​വ​ർ എ​ല്ലാ​വ​രും. ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ലാ​ളി​ക​ൾ പെ​ദ്ദ​പ്പ​ള്ളി​യി​ലെ ഒ​രു ക​ട​യി​ൽ നി​ന്ന് കോ​ഴി വാ​ങ്ങി​യെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

അ​വ​ർ ര​ണ്ട് ദി​വ​സം കോ​ഴി പാ​കം ചെ​യ്തു ക​ഴി​ച്ചു. അ​തി​നു​ശേ​ഷം അ​വ​രി​ൽ ചി​ല​ർ​ക്ക് അ​സു​ഖം വ​ന്നു. ഇ​വ​രെ ക​രിം​ന​ഗ​റി​ലെ സ​ർ​ക്കാ​ർ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.


തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളെ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യ്ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​റ്റ് 13 തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<