അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ൽ: ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്, ബാ​റ്റിം​ഗ്
അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ൽ: ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്, ബാ​റ്റിം​ഗ്
Sunday, February 11, 2024 8:12 PM IST
ബെ​നോ​ണി: അ​ണ്ട​ർ-19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ ഹ്യൂ ​വെ​യ്ബ്ഗെ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഏ​ഴോ​വ​റി​ൽ ഒ​രു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 33 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ്. 20 റ​ൺ​സു​മാ​യി ഹാ​രി ഡി​ക്സ​ണും 11 റ​ൺ​സു​മാ​യി ഹ്യൂ ​വെ​യ്ബ്ഗെ​നു​മാ​ണ് ക്രീ​സി​ൽ. സാം ​കോ​ൺ​സ്റ്റാ​സി​ന്‍റെ (പൂ​ജ്യം) വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. രാ​ജ് ലിം​ബാ​നി​ക്കാ​ണ് വി​ക്ക​റ്റ്.

ഇ​ന്ന് വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ​യു​ടെ ആ​റാം അ​ണ്ട​ർ 19 കി​രീ​ട​മാ​കു​മ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ അ​ണ്ട​ർ 19 ലോ​ക​ക​പ്പ് നേ​ടി​യ​തി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​ന്ത്യ​ക്കാ​ണ് (അ​ഞ്ച്). 2000, 2008, 2012, 2018, 2022 എ​ഡി​ഷ​നു​ക​ളി​ലാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പു​യ​ർ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

മു​ഹ​മ്മ​ദ് കൈ​ഫ്, വി​രാ​ട് കോ​ഹ്‌​ലി, ഉ​ന്മു​ക്ത് ച​ന്ദ്, പൃ​ഥ്വി ഷാ, ​യ​ഷ് ദു​ൾ എ​ന്നി​വ​ർ​ക്കു​ശേ​ഷം ഇ​ന്ത്യ​യെ അ​ണ്ട​ർ 19 ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ലെ​ത്തി​ക്കു​ന്ന ക്യാ​പ്റ്റ​നാ​കാ​ൻ ഉ​ദ​യ് സ​ഹാ​റ​നു സാ​ധി​ക്കു​മോ എ​ന്ന​തും ഇ​ന്ന​റി​യാം.


ആ​റാം ത​വ​ണ​യാ​ണ് ഓ​സ്ട്രേ​ലി​യ അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കു​ന്ന​ത്. പ്ര​ഥ​മ അ​ണ്ട​ർ 19 ലോ​ക​ക​പ്പ് (1988) ജേ​താ​ക്ക​ളാ​ണ് ഓ​സീ​സ്. പി​ന്നീ​ട് 2002, 2010 വ​ർ​ഷ​ങ്ങ​ളി​ലും ഓ​സീ​സ് കൗ​മാ​ര ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി.

2024 അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ​തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ത്ത് ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രാ​ണ്. ക്യാ​പ്റ്റ​ൻ ഉ​ദ​യ് സ​ഹാ​റ​നാ​ണ് റ​ണ്‍ വേ​ട്ട​യി​ൽ നി​ല​വി​ൽ ഒ​ന്നാ​മ​ത്.

ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 389 റ​ണ്‍​സ് ഉ​ദ​യ് സ​ഹാ​റ​ൻ സ്വ​ന്ത​മാ​ക്കി. ര​ണ്ട് സെ​ഞ്ചു​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 338 റ​ണ്‍​സ് നേ​ടി​യ മു​ഷീ​ർ ഖാ​നാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. ഒ​രു സെ​ഞ്ചു​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി 294 റ​ണ്‍​സു​ള്ള സ​ച്ചി​ൻ ദാ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<