മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്ക് അ​സ​മി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ അ​വാ​ർ​ഡ്
മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്ക് അ​സ​മി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ അ​വാ​ർ​ഡ്
Wednesday, February 14, 2024 1:58 AM IST
ഗോ​ഹ​ട്ടി: മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്ക് അ​സ​മി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ അ​വാ​ർ​ഡാ‌​യ അ​സം ബൈ​ബാ​ബ് ന​ൽ​കി ആ​ദ​രി​ച്ചു.

ഗോ​ഹ​ട്ടി‌​യി​ലെ ശ്രീ​മ​ന്ത ശ​ങ്ക​ർ​ദേ​വ് ക​ലാ​ക്ഷേ​ത്ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ഗു​ലാ​ബ് ച​ന്ദ് ക​ടാ​രി​യ ഗൊ​ഗോ​യി​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​ഞ്ച് ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ആ​ജീ​വ​നാ​ന്ത ചി​കി​ത്സ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​സം ബൈ​ബാ​ബ് അ​വാ​ർ​ഡ്. ഈ ​പു​ര​സ്കാ​ര​ത്തി​ന് പു​റ​മെ, അ​സം സൗ​ര​വ്, അ​സം ഗൗ​ര​വ് അ​വാ​ർ​ഡു​ക​ളും 21 പേ​ർ​ക്ക് ന​ൽ​കി.

ഡോ ​കി​ഷ​ൻ ച​ന്ദ് നൗ​രി​യാ​ൽ, എ​ൽ​വി​സ് അ​ലി ഹ​സാ​രി​ക, ഹി​മ ദാ​സ്, നാ​ദി​റാം ദ്യൂ​രി എ​ന്നി​വ​ർ​ക്ക് അ​സം സൗ​ര​ഭ് അ​വാ​ർ​ഡ് ല​ഭി​ച്ചു. ര​ഞ്ജി​ത് കു​മാ​ർ ഗൊ​ഗോ​യ്, പ​ർ​ബ​തി ബ​റു​വ, ദേ​ബ​ജി​ത് ചാം​ഗ്മൈ, ദ്രോ​ണ ഭു​യാ​ൻ, നീ​ലം ദ​ത്ത, അ​നു​പം ദേ​ക, സൗ​മ്യ​ദീ​പ് ദ​ത്ത, ബ​സ​ന്ത ചി​റി​ങ് ഫു​ക​ൻ, മ​നേ​ന്ദ്ര ദേ​ക, മി​നാ​ക്ഷി ചേ​തി​യ, പൊ​ഖി​ല ലെ​ക്തേ​പി, ടെ​ൻ​സി​ങ് ബോ​ഡോ​സ, മ​ർ​യ​ൻ കും​ബ്യോ​സ, മ​ർ​യം കും​ബ​യോ​സ് ഹ​സ, ഉ​പേ​ന്ദ്ര റാ​ഭ, രാ​ഹു​ൽ ഗു​പ്ത എ​ന്നി​വ​ർ​ക്ക് അ​സം ഗൗ​ര​വ് അ​വാ​ർ​ഡ് ല​ഭി​ച്ചു.


കേ​ന്ദ്ര പെ​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​ക സ​ഹ​മ​ന്ത്രി രാ​മേ​ശ്വ​ർ തെ​ലി, അ​സം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ബി​ശ്വ​ജി​ത് ദൈ​മാ​രി, ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് വി​ജ​യ് ബി​ഷ്‌​നോ​യ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<