കോഴിക്കോട്ട് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ര്‍​ന്നു; ര​ണ്ടു​പേ​ര്‍ മ​രി​ച്ചു
കോഴിക്കോട്ട് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ര്‍​ന്നു; ര​ണ്ടു​പേ​ര്‍ മ​രി​ച്ചു
Wednesday, February 14, 2024 12:45 PM IST
കോഴിക്കോട്: നാ​ദാ​പു​രം വ​ള​യ​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ര്‍​ന്ന് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി​ഷ്ണു, ന​വ​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യ മൂ​ന്നുപേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ന​വ​ജി​ത്തി​ന്‍റെ ജേ​ഷ്ഠന്‍റെ വീ​ട് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വി​ഷ്ണു​വും ന​വ​ജി​ത്തും വീ​ടി​ന്‍റെ മു​ക​ളി​ലാ​യി​രു​ന്നു ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. ഈ ​സ​മ​യം ഇ​രു​നി​ല വീ​ടി​ന്‍റെ വാ​ര്‍​പ്പ് സ്ലാ​ബ് അ​ട​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ടു. ഇവ​രെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും വി​ഷ്ണു​വി​ന്‍റെയും ന​വ​ജി​ത്തി​ന്‍റെ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<