രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ക​മ​ൽ​നാ​ഥി​നെ പ​രി​ഗ​ണി​ക്കാ​തെ കോ​ൺ​ഗ്ര​സ്
രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ക​മ​ൽ​നാ​ഥി​നെ പ​രി​ഗ​ണി​ക്കാ​തെ കോ​ൺ​ഗ്ര​സ്
Wednesday, February 14, 2024 9:22 PM IST
ന്യൂ​ഡ​ല്‍​ഹി: മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി ക​മ​ൽ​നാ​ഥി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​തെ കോ​ൺ​ഗ്ര​സ്. പാ​ര്‍​ട്ടി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ആ​യി​ട്ടു​ള്ള അ​ശോ​ക് സിം​ഗി​നാണ് മ​ധ്യ​പ്ര​ദേ​ശിൽ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ ക​ക്ഷി നി​ല​യ​നു​സ​രി​ച്ച് കോ​ൺ​ഗ്ര​സി​നു മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്ന് ഒ​രം​ഗ​ത്തെ മാ​ത്ര​മേ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​ക്കാ​ൻ സാ​ധി​ക്കൂ. ക​മ​ല്‍​നാ​ഥ് രാ​ജ്യ​സ​ഭാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ഖംതി​രി​ക്കു​ക​യാ​യി​രു​ന്നു.


മ​ധ്യ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ക​മ​ൽ​നാ​ഥി​നെ പി​സി​സി അധ്യക്ഷ സ്ഥാ​ന​ത്തുനി​ന്ന് കോ​ൺ​ഗ്ര​സ് മാ​റ്റി​യി​രു​ന്നു.

അ​ജ​യ് മാ​ക്ക​ൻ, ഡോ ​സ​യ്യി​ദ് ന​സീ​ർ ഹു​സൈ​ൻ, ജി.​സി. ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് സീ​റ്റ് ന​ൽ​കി. തെ​ലു​ങ്കാ​ന​യി​ൽ നി​ന്ന് രേ​ണു​ക ചൗ​ധ​രി, എം. ​അ​നി​ൽ കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രെ​യാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​ര​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<