നി​യ​മ​സ​ഭാ സ്പീ​ക്ക​റും വി​ധി​ച്ചു; അ​ജി​ത് പ​വാ​ര്‍ പ​ക്ഷം യ​ഥാ​ര്‍​ഥ എ​ന്‍​സി​പി
നി​യ​മ​സ​ഭാ സ്പീ​ക്ക​റും വി​ധി​ച്ചു; അ​ജി​ത് പ​വാ​ര്‍ പ​ക്ഷം യ​ഥാ​ര്‍​ഥ എ​ന്‍​സി​പി
Thursday, February 15, 2024 7:23 PM IST
മും​ബൈ: യ​ഥാ​ര്‍​ഥ എ​ന്‍​സി​പി അ​ജി​ത് പ​വാ​റി​ന്‍റെ പ​ക്ഷ​മാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ൽ​വേ​ക്ക​ർ. എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​താ പ്ര​ശ്ന​ത്തി​ൽ അ​ജി​ത് പ​വാ​റി​നൊ​പ്പ​മാ​ണ് പാ​ര്‍​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്പീ​ക്ക​റു​ടെ വി​ധി.

എ​ൻ​സി​പി​യി​ലെ പി​ള​ര്‍​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി​യി​ൽ ഹ​ർ​ജി പ​രി​ഗ​ണി​ച്ച സു​പ്രീം കോ​ട​തി സ്പീ​ക്ക​റോ​ട് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് ന​ൽ​കി​യ സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് സ്പീ​ക്ക​ര്‍ വി​ധി പ​റ​ഞ്ഞ​ത്.


തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും അ​ജി​ത് പ​വാ​ർ പ​ക്ഷ​മാ​ണ് യ​ഥാ​ര്‍​ഥ എ​ന്‍​സി​പി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.​എ​ൻ​സി​പി പി​ള​ർ​ന്ന​തോ​ടെ പാ​ർ​ട്ടി പേ​രും ചി​ഹ്ന​വും ശ​ര​ദ് പ​വാ​ർ പ​ക്ഷ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ജി​ത് പ​വാ​ർ വി​ഭാ​ഗ​ത്തി​ലെ 41 എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി​യു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​രെ അ​യോ​ഗ്യ​രാ​ക്കാ​നാ​കി​ല്ലെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<