ന​ന്ദ കി​ഷോ​ർ യാ​ദ​വ് ബി​ഹാ​ർ സ്പീ​ക്ക​ർ
ന​ന്ദ കി​ഷോ​ർ യാ​ദ​വ് ബി​ഹാ​ർ സ്പീ​ക്ക​ർ
Thursday, February 15, 2024 11:17 PM IST
പ​റ്റ്ന: ന​ന്ദ കി​ഷോ​ർ യാ​ദ​വി​നെ ബി​ഹാ​ർ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ആ​ർ​ജെ​ഡി പ്ര​തി​നി​ധി​യാ​യ അ​വ​ധ് ബി​ഹാ​രി ചൗ​ധ​രി​യെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ സ്പീ​ക്ക​ർ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യി​രു​ന്നു.

ബി​ജെ​പി​യു​ടെ പ്ര​തി​നി​ധി​യാ​യ ന​ന്ദ കി​ഷോ​ർ യാ​ദ​വ് ഏ​ഴു ത​വ​ണ പ​റ്റ്ന സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച് മ​ന്ത്രി​യാ​യും പ്ര​തി​പ​ക്ഷ നേ​താ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​രു​ന്നി​ല്ല.


ഇ​ന്ത്യ സ​ഖ്യം ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യ നി​തീ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് നേടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<