സ​പ്ലൈ​കോ സ​ബ്‍​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി
സ​പ്ലൈ​കോ സ​ബ്‍​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി
Friday, February 16, 2024 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന സ​ബ്സി​ഡി​യു​ള്ള13 അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

തു​ട​ര്‍​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങു​മെ​ന്നും ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ചെ​റു​പ​യ​ർ, ഉ​ഴു​ന്ന്, വ​ൻ​ക​ട​ല, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, ജ​യ അ​രി, കു​റു​വ അ​രി, മ​ട്ട അ​രി, പ​ച്ച​രി എ​ന്നി​വ​യ്ക്കാ​ണ് വി​ല വ​ര്‍​ധി​ക്കു​ക.


13 ഇ​നം സാ​ധ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന 55 ശ​ത​മാ​നം സ​ബ്‌​സി​ഡി 35 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു​കൊ​ണ്ടാ​ണ് പു​തു​ക്കി​യ വി​ല വി​വ​ര പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<