റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; ട്രെ​യി​നു​ക​ൾ വൈ​കി
റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; ട്രെ​യി​നു​ക​ൾ വൈ​കി
Saturday, February 17, 2024 2:54 PM IST
കൊ​ല്ലം: റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ വൈ​കി. കൊ​ല്ല​ത്തെ പെ​രി​നാ​ടി​നും മ​ൺ​ട്രോ​രു​ത്തി​നും മ​ധ്യേ​യാ​ണ് ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് ഇ​ടി​ച്ചാ​ണ് അ​ജ്ഞാ​ത​ൻ മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ് പെ​രി​നാ​ട് ഔ​ട്ട​റി​ൽ നി​ർ​ത്തി​യി​ട്ടു. പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം മാ​റ്റി​യ ശേ​ഷ​മാ​ണ് മ​ല​ബാ​ർ എ​ക്സ്പ്ര​സ് പു​റ​പ്പെ​ട്ട​ത്.

ഇ​തു​കാ​ര​ണം കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നു​ള്ള ട്രെ​യി​നു​ക​ൾ വൈ​കി​യാ​ണ് ഓ​ടി​യ​ത്. കൊ​ല്ല​ത്ത് നി​ന്ന് 7.05ന് ​പു​റ​പ്പെ​ടേ​ണ്ട മ​ല​ബാ​ർ എ​ക്സ്പ്ര​സ് 7.55-നാ​ണ് യാ​ത്ര തി​രി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള പൂ​നെ-ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ്, മൈ​സു​രു-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ്, വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ്, ഇ​ന്‍റ​ർ സി​റ്റി എ​ക്സ്പ്ര​സ് എ​ന്നി​വ​യെ​ല്ലാം വൈ​കി.


രാ​വി​ലെ കൃ​ത്യ​സ​മ​യ​ത്ത് കൊ​ല്ല​ത്ത് എ​ത്തി​യ പു​ന​ലൂ​ർ-​ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​ർ ആ​റാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​ത്തി​യി​ട്ടു. എ​റ​ണാ​കു​ളം-​തി​രു​വ​ന​പു​രം വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് പോ​യ​തി​ന് ശേ​ഷ​മാ​ണ് പാ​സ​ഞ്ച​ർ കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട​ത്. അ​പ്ര​തീ​ക്ഷി​ത വൈ​ക​ലി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<