മ​ദ്യ​ല​ഹ​രി​യി​ൽ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ
മ​ദ്യ​ല​ഹ​രി​യി​ൽ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, February 18, 2024 3:51 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ് അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ വെ​സ്റ്റ് ച​മ്പാ​ര​ൻ സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ മ​ഹ്തോ(38)​യെ ഡ​ൽ​ഹി​യി​ലെ ക​പ​ഷേ​ര​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി മ​ഹ്തോ സ​മ്മ​തി​ച്ച​താ​യി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഐ​ജി​ഐ എ​യ​ർ​പോ​ർ​ട്ട്) ഉ​ഷ രം​ഗ്‌​നാ​നി പ​റ​ഞ്ഞു.


പോ​ലീ​സ് സം​ഘം ഏ​റെ നേ​രം പി​ന്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ഇ​യാ​ളു​ടെ വീ​ട്ടു​വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ൽ പോ​ലീ​സ് സം​ഘം ബീ​ഹാ​റി​ലെ ഇ​യാ​ളു​ടെ സ്ഥ​ല​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<