ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച്; ക​ർ​ഷ​ക​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 12 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച്; ക​ർ​ഷ​ക​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 12 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Thursday, February 22, 2024 6:14 AM IST
ച​ണ്ഡീ​ഗ​ഡ്: ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി​ടെ ക​ർ​ഷ​ക​രും ഹ​രി​യാ​ന പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 12 പോ​ലീ​സു​കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഡേ​റ്റാ സിം​ഗ്-​ഖ​നൗ​രി അ​തി​ർ​ത്തി​യി​ൽ വ​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

"പ്ര​തി​ഷേ​ധ​ക്കാ​ർ ഡാ​റ്റാ സിം​ഗ്-​ഖ​നൗ​രി അ​തി​ർ​ത്തി​യി​ൽ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും പോ​ലീ​സു​കാ​രെ വ​ള​യു​ക​യും മു​ള​കു​പൊ​ടി ക​ത്തി​ക്കു​ക​യും ചെ​യ്തു. അ​വ​ർ വ​ടി​ക​ളും ക​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ച് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു. 12 ഓ​ളം പോ​ലീ​സു​കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.' എ​ക്സി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

വി​ഷ​പു​ക ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് ശ്വാ​സ​ത​ട​സ​വും കാ​ഴ്ച പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് ഞ​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഇ​ത് ര​ണ്ടു ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ​ക്കും അ​പ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹ​ക​രി​ക്കാ​ൻ ഹ​രി​യാ​ന പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​രു​ടെ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി‌‌​ടെ ഹ​രി​യാ​ന പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​ജ​യ് കു​മാ​ർ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു.

തോ​ന അ​തി​ർ​ത്തി​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ നി​യ​മി​ച്ച​ത്. ഡ്യൂ​ട്ടി​ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് എ​ക്സ് ഹാ​ൻ​ഡി​ൽ കു​റി​ച്ചു. ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​തു​വ​രെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യും ഹ​രി​യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<