ദൗത്യത്തിൽനിന്ന് പിന്നോട്ടില്ല; അനുയോജ്യമായ സമയത്ത് മയക്കുവെടി വയ്ക്കുമെന്ന് മന്ത്രി
Thursday, February 22, 2024 11:29 AM IST
മാനന്തവാടി: ബേലൂർ മഖ്ന ദൗത്യത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കേരള അതിർത്തിയിലേക്ക് ആന കടക്കാതിരിക്കാനാണ് ശ്രമം. കടന്നാൽ അനുയോജ്യമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വന്യജീവി ആക്രമണം സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിൽ കേന്ദ്ര വനംമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരള, കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്.