ആ­​ല​പ്പു­​ഴ: കാ­​യം­​കു​ള­​ത്ത് ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ന് തീ­​പി­​ടി­​ച്ചു. ബ​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ച നി­​ല­​യി­​ലാ​ണ്. ഇ​തി​ന് തൊ​ട്ടു​മു​ന്പ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

കാ­​യം­​കു­​ളം എം­​എ­​സ്­​എം കോ­​ള­​ജി­​ന് സ­​മീ­​പം ദേ­​ശീ­​യ​പാ­​ത­​യി­​ലാ­​ണ് സം­​ഭ­​വം. വി­​ദ്യാ​ര്‍­​ഥി­​ക­​ള​ട­​ക്കം നി­​ര​വ­​ധി യാ­​ത്ര­​ക്കാ​ര്‍ ഉ­​ണ്ടാ­​യി­​രു­​ന്ന ബ­​സി­​ലാ­​ണ് പൊ­​ടു​ന്ന­​നെ തീ­​ പ­​ട​ര്‍­​ന്ന​ത്. മു​ന്‍­​വ­​ശ­​ത്തു­​നി­​ന്ന് പു­​ക ഉ­​യ­​രു­​ന്ന­​തു​ക­​ണ്ട് ഡ്രൈ­​വ​ര്‍­​ക്ക് സം​ശ­​യം തോ­​ന്നി­​യ­​തോ­​ടെ യാ­​ത്ര­​ക്കാ­​രെ ഉ​ട­​നെ പു­​റ­​ത്തി­​റ­​ക്കു​ക​യാ​യി​രു​ന്നു.

ഹ­​രി­​പ്പാ­​ട് ഭാ­​ഗ­​ത്തേ­​ക്ക് പോ­​കു­​ക­​യാ­​യി­​രു­​ന്ന ബ­​സാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പെ­​ട്ട​ത്. കാ­​യം­​കു­​ള­​ത്തു­​നി­​ന്ന് ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് സം­​ഘ­​മെ­​ത്തി തീ­​യ­​ണ­​യ്­​ക്കാ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.