ഭാരത് ജോഡോ ന്യായ് യാത്രയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും
Friday, February 23, 2024 7:48 PM IST
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നിയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. നാളെ മുറദാബാദില്‍ വച്ചാകും പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകുക.
ഇത് ആദ്യമായാണ് പ്രിയങ്ക ന്യായ് യാത്രയുടെ ഭാഗമാകുന്നത്. യുപിയിലെ യാത്രയുടെ തുടക്കത്തില്‍ പങ്കെടുക്കാൻ പ്രിയങ്ക തീരുമാനിച്ചിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സീറ്റ് ധാരണയില്‍ എത്തിയതോടെ ഞായറാഴ്ച അഖിലേഷ് യാദവും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കും.