മ​ഹാ​രാ​ഷ്ട്ര​യി​ലെ ഇ​ന്ത്യ സ​ഖ്യം സീ​റ്റ് ധാ​ര​ണ​യി​ലേ​ക്ക് ; 39 എ​ണ്ണ​ത്തി​ൽ തീ​രു​മാ​ന​മാ​യി
മ​ഹാ​രാ​ഷ്ട്ര​യി​ലെ ഇ​ന്ത്യ സ​ഖ്യം സീ​റ്റ്  ധാ​ര​ണ​യി​ലേ​ക്ക് ; 39 എ​ണ്ണ​ത്തി​ൽ തീ​രു​മാ​ന​മാ​യി
Friday, February 23, 2024 9:29 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഇ​ന്ത്യ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന​ച​ര്‍​ച്ച വി​ജ‌‌​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ആ​കെ‌​യു​ള്ള 48ൽ 39 ​സീ​റ്റു​ക​ളി​ൽ ധാ​ര​ണ​യാ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​റ്റ് ഒ​മ്പ​ത് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ച​ര്‍​ച്ച തു​ട​രു​ക​യാ​ണ്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സ​ഖ്യ​ക​ക്ഷി​നേ​താ​ക്ക​ളാ​യ ഉ​ദ്ധ​വ് താ​ക്ക​റെ, ശ​ര​ത്പ​വാ​ർ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സീ​റ്റ് ധാ​ര​ണ​യി​ൽ എ​ത്തി‌​ത്. ഏ​തൊ​ക്കെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ര് മ​ത്സ​രി​ക്കും എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.


2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി 23 സീ​റ്റി​ലും ശി​വ​സേ​ന 18 സീ​റ്റി​ലും എ​ൻ​സി​പി നാ​ലു സീ​റ്റും കോ​ൺ​ഗ്ര​സ് ഒ​രു സീ​റ്റി​ലും വി​ജ‌​യി​ച്ചി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ എ​സ്പി​യു​മാ​യും ഡ​ൽ​ഹി‌​യി​ൽ ആ​പ്പു​മാ​യും കോ​ണ്‍​ഗ്ര​സ് സീ​റ്റു​ധാ​ര​ണ​യി​ലെ​ത്തി‌‌‌​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<