യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; 15 പേ​ർ​ക്ക് പ​രി​ക്ക്
യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; 15 പേ​ർ​ക്ക് പ​രി​ക്ക്
Sunday, February 25, 2024 3:59 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പോ​ലീ​സ് അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 15 പേ​ർ​ക്ക് പ​രി​ക്ക്. അ​ർ​ജു​ൻ​ഗ​ഞ്ചി​ൽ വ​ച്ചാ​ണ് സം​ഭ​വം.

സം​ഭ​വ​സ​മ​യം മു​ഖ്യ​മ​ന്ത്രി വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മ​ല്ല. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ പോലീസ് ജീ​പ്പ് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ശു​വി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ർ​ജു​ൻ​ഗ​ഞ്ച് മാ​ർ​ക്ക​റ്റ് ഏ​രി​യ​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് മു​ന്നേ പോ​യ പോ​ലീ​സ് ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ല​ഖ്‌​നോ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​ബി. ഷി​രാ​ദ്ക​ർ പ​റ​ഞ്ഞു.


പ​രി​ക്കേ​റ്റ​വ​രി​ൽ പോ​ലീ​സ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ഇ​ടി​ച്ച മ​റ്റ് ര​ണ്ട് കാ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 10 പേ​രും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി ശ​ല്യം ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ സ​ത്യ​മാ​യി മാ​റി​യെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<